Latest News

ടി.വി. ഗോപാലന്‍ അനുസ്മരണം

പയ്യന്നൂര്‍: പ്രമുഖ സഹകാരിയും സി.എം.പി സെന്‍ട്രല്‍ കൗണ്‍സില്‍ അംഗവും പയ്യന്നൂര്‍ ഏരിയാ സെക്രട്ടറിയുമായിരുന്ന ടി.വി ഗോപാലന്റെ നാലാം ചരമ വാര്‍ഷിക ദിനാചരണം സി.എം.പി പയ്യന്നൂര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു.
പയ്യന്നൂര്‍ നഗരത്തില്‍ തയ്യാറാക്കിയ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.തുടര്‍ന്ന് നടന്ന അനുസ്മരണ സമ്മേളനം സി.എം.പി. പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ബി. സജിത്ത്‌ലാല്‍ ഉദ്ഘാടനം ചെയ്തു. പി. രത്‌നാകരന്‍ അധ്യക്ഷത വഹിച്ചു. കെ.വി. ദാമോദരന്‍, വി.പി.ശശിധരന്‍, ഇ. സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. 

No comments:

Post a Comment