Latest News

മെഡിക്കല്‍ ക്യാമ്പ്

പയ്യന്നൂര്‍:പകര്‍ച്ച വ്യാധികള്‍ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അന്നൂരില്‍ അലോപ്പതി, ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്‍ എം. സഞ്ജീവന്‍ അധയക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ടി.ഇ. ഉഷ, കെ.കെ.വി. ശ്രീലത, വി.പി. സതീശന്‍, കെ.സി. സ്മിത, പഴയങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എ.വി. സാജന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.പി. മോഹനന്‍, പി.വി. നിഖില്‍രാജ് എന്നിവര്‍സംസാരിച്ചു.


No comments:

Post a Comment