Latest News

കേന്ദ്രമന്ത്രിക്കെതിരെ കാസര്‍കോട് പ്രതിഷേധം

കാസര്‍കോട്: കാസര്‍കോട് കേ ന്ദ്ര സര്‍വ്വകലാശാലയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്രമാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവേദ്കര്‍ക്ക് നേരെ ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം.
സി.പി.എം ജനറല്‍ സെക്രട്ട റി സിതാറാം യെച്ചൂരിയെ സം ഘപരിവാര്‍ പ്രവര്‍ത്തകര്‍ അക്രമിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ഡി.വൈ.എഫ്‌ഐ പ്രവര്‍ത്തകര്‍ കേന്ദ്രമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചത്. മന്ത്രി പ്രസംഗിക്കാന്‍ തുടങ്ങവെ കരിങ്കൊടിയുമായി വേദിയിലേക്ക് നീങ്ങാന്‍ ശ്രമിച്ചവരെ പോലീസ് വിരട്ടിയോടിക്കുകയായിരുന്നു.



No comments:

Post a Comment