Latest News

യോഗാ ദിനാഘോഷം

പയ്യന്നൂര്‍:അന്തര്‍ദേശീയ യോഗാദിനാചരണത്തിന്റെ ഭാഗമായി അന്നൂര്‍ യു.പി. സ്‌കൂള്‍ സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയത്തിന്റെ സഹകരണത്തോടെ യോഗപരീശീലനം സംഘടിപ്പിച്ചു. കേളപ്പജി സ്മാരക വില്ലേജ് ഹാളില്‍ നടന്ന പരിശീലന പരിപാടി യോഗ പരിശീലകന്‍ വി.വി. ശിവരാമന്‍ ഉദ്ഘാടനം ചെയ്തു.
പ്രഥമാധ്യാപിക കെ.പി. രമണി, സ്‌കൂള്‍മ മാനേജുമെന്റ് പ്രതിനിധി പി.കമ്മാരപൊതുവാള്‍, സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയം പ്രസിഡണ്ട് കെ. രാമചന്ദ്രന്‍, ഗീതാദിനേഷ്, എ. ജയപ്രകാശന്‍, പി.യു ബിന്ദു, സി. രാഘവന്‍, പി. സുധീഷ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്കായി യോഗ പരിശീലനവും നടന്നു.
കരിവെള്ളൂര്‍: എ.വി സ്മാരക ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്‍.എസ്.എസ്. യൂനിറ്റ് അന്താരാഷ്ട്ര യോഗദിനം ആഘോഷിച്ചു. പി.ടി.എ പ്രസിഡണ്ട് വി.വി. പ്രദീപന്‍ ഉദ്ഘാടനം ചെയ്തു. യു. ഗീത ആസനങ്ങള്‍ പരിശീലിപ്പിച്ചു. എന്‍.എസ്. എസ്. പ്രോഗ്രാം ഓഫീസര്‍ എം. സൂരജ്, പ്രഭാകരന്‍ വണ്ണാടില്‍ കെ. തമ്പാന്‍ നായര്‍, ടി.പി. പ്രമോദ്, സന്തോഷ് കോറമംഗലം,ചാന്ദ്‌നി എന്നിവര്‍ നേതൃത്വം നല്‍കി.
പയ്യാവൂര്‍ : വഞ്ചിയം ഗവ. എല്‍.പി.എസില്‍ യോഗാ ദിനം സമു ചിതമായി ആഘോഷിച്ചു.മുഖ്യധ്യാപകന്‍ മാത്യു ടി. സഖറിയാസ്, അദ്ധ്യാപകരായ ജിത്തു ജോര്‍ജ്, രഞ്ചിത പി, അനുഷ എന്നിവര്‍ നേതൃത്വം നല്‍കി.
ചെമ്പേരി: നിര്‍മല ഹൈസ്‌കൂളില്‍ എന്‍.സി.സി., എസ്.പി.സി, ജെ.ആ ര്‍.സി. എന്നിവയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര യോഗ ദിനം വിപുലമായി ആചരിച്ചു.സ്‌കൂള്‍ ഹെഡ്മിസ്ട്രസ് വത്സമ്മ ജോസ് ദിനാചരണം ഉദ്ഘാടനം ചെയ്തു. ഇന്‍സ്ട്രക്ടര്‍ മിനി മനോജ് ക്‌ളാസ്സുകള്‍ നയിച്ചു. ദിനാചരണ പരിപാടികള്‍ക്കു സോണി മാത്യു, ഷിന്റ മാത്യു,അനു ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment