Latest News

ലഹരി വിരുദ്ധ പക്ഷാചാരണത്തിന് തുടക്കം

 പയ്യന്നൂര്‍:കേരള ലഹരി നിര്‍മ്മാര്‍ജ്ജന സമിതി കണ്ണൂര്‍ജില്ലാ കമ്മിറ്റി, അനാഥരില്ലാത്ത ഭാരതം ജില്ലാ സമിതിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ലഹരി വിരുദ്ധ പരിപാടികള്‍ക്ക് പയ്യന്നൂര്‍ ശ്രീനാരായണ വിദ്യാലത്തില്‍ തുടക്കമായി. ബാല-ബാലികാ സദസ്സിന്റെ ഉദ്ഘാടനം മുന്‍ ദൂരദര്‍ശന്‍ കേന്ദ്ര ഡപ്യൂട്ടി ഡയരക്ടര്‍ കെ.പി ദാമോദരന്‍ നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡണ്ട്‌ഡോ.ടി.എം. സുരേന്ദ്രനാഥ് ലഹരി വിമുക്ത സമൂഹത്തിനായ് വിദ്യാര്‍ത്ഥികളുടെ പങ്ക് എന്ന വിഷയത്തില്‍ ക്ലാസെടുത്തു. കുഞ്ഞിമംഗലം വിജയന്റെ അധ്യക്ഷതയില്‍പയ്യന്നൂര്‍ വിനീത്കുമാര്‍, സി.വി. രാജഗോപാലന്‍, ദീനുമെട്ടമ്മല്‍, സി. പൂമണി, പി.പി. മോഹനന്‍ നമ്പ്യാര്‍, എം. ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.
ജൂണ്‍ ഇരുപത്തിയാറിന് മയക്കുമരുന്ന് വിരുദ്ധ ജനകീയ സദസ്സോടെ പക്ഷാചാരണത്തിന് സമാപനം കുറിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

No comments:

Post a Comment