Latest News

ജി.എസ്.ടി. ബോധവല്‍കരണ സെമിനാര്‍ പത്തിന്

പയ്യന്നൂര്‍:ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ,കേരള സര്‍ക്കാര്‍ വാണിജ്യ വകുപ്പിന്റെ രാജ്യമൊട്ടാകെ ഏകീകൃത സേവന നികുതി സമ്പ്രദായത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി വ്യാപാരികള്‍ക്കുള്ള ബോധവല്‍കരണ ക്ലാസ് പത്തിന് ശനിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് ചേമ്പര്‍ ഹാളില്‍ വെച്ച് നടക്കും.
ചേമ്പര്‍ പ്രസിഡണ്ട് കെ.യു വിജയകുമാറിന്റെ അധ്യക്ഷതയില്‍ പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. സത്യപാല്‍ ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ ഇന്റലിജന്‍സ് അസി. കമ്മീഷണര്‍ സി.എം. സുനില്‍കുമാര്‍ ക്ലാസെടുക്കും. കണ്ണൂര്‍ ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടിംഗ് അസി. കമ്മീഷണര്‍ ശ്രീവത്സ ആര്‍.ഇ സ്വാഗതവും ചേമ്പര്‍ സെക്രട്ടറി വി. നന്ദകുമാര്‍ നന്ദിയും പറയും.

No comments:

Post a Comment