Latest News

കോണ്‍ഗ്രസ്സ് ബഹിഷ്‌കരിക്കും

പയ്യന്നൂര്‍: താലൂക്ക് ആശുപത്രിയില്‍ ഇന്ന് ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന റേഡിയോളജി ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ നിന്ന് കോണ്‍ഗ്രസ്സ് വിട്ടുനില്‍ക്കും.
എം.എല്‍.എയുടെ ആസ്തി വികസഫണ്ടില്‍ നിന്നും ഒരു കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച കെട്ടിടത്തില്‍ യാതൊരുവിധ സൗകര്യങ്ങളും ഒരുക്കാതെയും ആവശ്യത്തിന് ജീവനക്കാരെയും കെട്ടിടത്തിന്റെ വയറിംഗ് ജോലി പോലും പൂര്‍ത്തിയാക്കാതെയും തിരക്കിട്ട് ഉദ്ഘാടന പരിപാടി നടത്തുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും ഈ നടപടിയില്‍ പ്രതിഷേധിച്ചാണ് ഉദ്ഘാടന പരിപാടി ബഹിഷ്‌കരിക്കുന്നതെന്നും കോണ്‍ഗ്രസ്സ് നേതാക്കളായ എ.പി. നാരായണന്‍, കെ. ജയരാജ്, എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

No comments:

Post a Comment