Latest News

കിണര്‍ റീചാര്‍ജ്ജിംഗ് പരിശീലനം നടത്തി

പയ്യന്നൂര്‍: ജില്ലാ പഞ്ചായത്തിന്റെ റെയ്ന്‍ ആര്‍മി കിണര്‍ റീചാര്‍ജ്ജിംഗിനുള്ള പയ്യന്നൂര്‍ ബ്ലോക്കുതല പരിശീലനം കരിവെള്ളൂര്‍-പെരളം പഞ്ചായത്തില്‍ നടന്നു. പ്രസിഡണ്ട് എം. രാഘവന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.വി രാധാമണി അധ്യക്ഷത വഹിച്ചു. വി.പി.ജാനകി, സി.കെ. നിര്‍മ്മല, എന്‍. മനോജ്, അനിലാല്‍, എ. പ്രസന്ന എന്നിവര്‍ പ്രസംഗിച്ചു. സി.കെ. ശ്രീധരന്‍ ക്ലാസെടുത്തു. പയ്യന്നൂര്‍ ബ്ലോക്കിലെ ഏഴു പഞ്ചായത്തുകളിലേക്കും ഒരു മുനിസിപ്പാലിറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ട അഞ്ചുവീതം കുടുംശ്രീ അംഗങ്ങളാണ് പരിശീലനത്തില്‍ പങ്കെടുത്തത്.


No comments:

Post a Comment