Latest News

എ.വി.ശ്രീകണ്ഠപൊതുവാള്‍ അനുസ്മരണം

പയ്യന്നൂര്‍: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും കവിയും സര്‍വ്വോദയ നേതാവുമായിരുന്ന എ.വി.ശ്രീകണ്ഠപൊതുവാളുടെ ചരമ വാര്‍ഷിക ദിനാചരണം അന്നൂര്‍ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. എ.വി.യുടെ സ്മൃതിമണ്ഡപത്തില്‍ നടത്തിയ അനുസ്മരണയോഗത്തില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി എ.പി. നാരായണന്‍ അനുസ്മരണ പ്രസംഗം നടത്തി. വി.എം ദാമോദരന്‍ അധ്യക്ഷനായി. പി. പത്മനാഭന്‍ സ്വാഗതം പറഞ്ഞു. കെ. ജയരാജ്, കെ.കെ. ഫല്‍ഗുനന്‍, എ.കെ.പി. നാരായണന്‍, എം. പ്രദീപ് കുമാര്‍, കെ.വി. ഭാസ്‌കരന്‍, ഇ. കൃഷ്ണപൊതുവാള്‍, വി.വി. പുരുഷോത്തമന്‍, പി. രാഘവന്‍, പി.വി പ്രഭാത്, പറമ്പത്ത് രവി, കെ.എം. വിജയന്‍, കെ.ടി. ഹരീഷ്, സി.കെ.ദിവാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment