Latest News

ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരുക്ക്

പയ്യന്നൂര്‍: കനത്ത മഴയില്‍ ഓ ട്ടോയും ബൈക്കും കൂട്ടിയിടിച്ച് ര ണ്ടുപേര്‍ക്ക് പരുക്കേറ്റു. കോറോം കള്ളുഷാപ്പിന് സമീപം വെച്ച് ഇന്ന് രാവിലെ എട്ടേകാല്‍ മണിയോടെയായിരുന്നു അപകടം.
ബൈക്കില്‍ പയ്യന്നൂരിലേക്ക് വരികയായിരുന്ന സഹകരണ ആ ശുപത്രി ജീവനക്കാരന്‍ കോറോം ആലക്കാട്ടെ പി. അരുണ്‍കുമാ ര്‍ (26), പയ്യന്നൂര്‍ ടൗണില്‍ നിന്നും കെ.എല്‍. 59-8654നമ്പര്‍ ഓട്ടോറിക്ഷയുമായി ട്രിപ്പുപോയ ഓ ട്ടോ ഡ്രൈവര്‍ തൃ ക്കരിപ്പൂര്‍ ഇടയിലക്കാട് താമസിക്കുന്ന അമ്പുവിന്റെ മകന്‍ പുതിയപുരയില്‍ പത്മനാഭന്‍(56)എന്നിവര്‍ ക്കാണ് പരുക്കേറ്റത്.
കോറോം സ്വദേശിയായ പത്മനാഭാന്‍ ഏറെ നാളുകളായി ഇടയിലക്കാടാണ് താമസം.
ഇടിയുടെ ആഘാതത്തില്‍ വാഹനങ്ങള്‍ പാടെ തകര്‍ന്നു. ശ ബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരെയും മറ്റൊരു വാഹനത്തില്‍ പയ്യന്നൂര്‍ സഹകരണആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

No comments:

Post a Comment