Latest News

വ്യാപക മണല്‍വേട്ട; നിയന്ത്രണം വിട്ട ലോറി മറിഞ്ഞു; മൂന്നു വാഹനങ്ങള്‍ കസ്റ്റഡിയില്‍

പയ്യന്നൂര്‍: അനധികൃതമായി മ ണല്‍ കടത്തുന്നതിനെതിരെ പോ ലീസ് നടപടി ശക്തമാക്കി. നമ്പറില്ലാത്ത മിനിലോറിയില്‍ കടത്തിക്കൊണ്ടു പോകു കയാ യിരുന്ന മണല്‍ തളിപ്പറമ്പ് പോ ലീസ് പിടികൂടി. ഇന്ന് പുലര്‍ച്ചെ രണ്ടരമണിയോടെ ബക്കളത്ത് വെച്ചാണ് മിനിലോറി പിടി കൂടി യത്. പോലീസിനെ കണ്ട ഉടനെ ഡ്രൈവര്‍ വണ്ടി ഉപേക്ഷിച്ച് രക്ഷ പ്പെട്ടു. പരിശോധനയിലാണ് നമ്പ റില്ലെന്ന് വ്യക്തമായത്. മിനി ലോറി പോലീസ് കസ്റ്റഡിയി ലെ ടുത്തു.
പഴയങ്ങാടി മാട്ടൂല്‍ ആറുതെങ്ങിന് സമീപം ഇന്ന് പുലര്‍ച്ചെ മണല്‍കടത്തുകയായിരുന്ന കെ.എല്‍.57-സി.4464 നമ്പര്‍ ആപേ ട്രക്ക് പോലീസ് പിടികൂടി. ഡ്രൈ വറും സഹായിയും ഓടിരക്ഷപ്പെട്ടു. അതിനിടെ മണല്‍ നിറച്ച് പോ ലീസിനെ കണ്ട് അമിത വേഗതയില്‍ പോയ മിനിലോറി പോലീസ് പിന്തുടര്‍ന്നെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. തൃക്കരിപ്പൂര്‍ ഭാ ഗത്തേക്ക് പോയ കെ.എല്‍.17- എ.4320 നമ്പര്‍ മിനിലോറിതൃക്കരിപ്പൂര്‍ പൊറോപ്പാടിന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞു. ലോ റിയില്‍ ഉണ്ടായിരുന്ന മൂന്നുപേ രും പരുക്കേല്‍ക്കാതെ ഓടി രക്ഷപ്പെട്ടു. ചന്തേര പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി ലോറി കസ്റ്റഡിയിലെടുത്തു. മണല്‍ നീക്കം ചെയ്തു.

No comments:

Post a Comment