Latest News

ഹോമിയോ മെഡിക്കല്‍ ക്യാമ്പും പ്രതിരോധ മരുന്ന് വിതരണവും

പയ്യന്നൂര്‍: നന്മ റസിഡന്‍സ് അസോസിയേഷന്റെയും പതിനെട്ടാം വാര്‍ഡ് കുടുംബശ്രീ എ.ഡി.എസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഹോമിയോ മെഡിക്കല്‍ ക്യാമ്പും പനിക്കെതിരെ പ്രതിരോധ മരുന്ന് വിതരണവുംആരോഗ്യ ബോധവല്കരണ ക്ലാസും നടന്നു.
ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി നന്മ റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ. വി.കെ.രവീന്ദ്രന്‍ അധ്യക്ഷനായിരുന്നു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു. ഹോമിയോ കണ്ണൂര്‍ ഡിഎം.ഒ ഡോ. ജി. ശിവരാമകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. വാര്‍ഡ് കൗണ്‍സിലര്‍ എ.കെ. ശ്രീജ, പയ്യന്നൂര്‍ ഹോമിയോ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. റോനിഷ, ഡോ. സുശീല, എ.ഡി.എ#് പ്രസിഡണ്ട് പി.പി. ലക്ഷ്മി ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സസാരിച്ചു. ഐ.എച്ച്.എം.എ പയ്യന്നൂര്‍-തൃക്കരിപ്പൂര്‍ ഘടകം പ്രസിഡണ്ട് ഡോ. സുബി കെ.ബി ക്ലാസെടുതതു. നന്മ സെക്രട്ടറി കെ.പി. ശ്രീജിത്ത് സ്വാഗതവും ട്രഷറര്‍ പി.വി. സുരേഷ് കുമാര്‍നന്ദിയും പറഞ്ഞു.
ക്യാമ്പില്‍ പകര്‍ച്ച പനിക്കെതിരെയും ഡെങ്കിപ്പനിക്കെതിരെയുമുള്ള പ്രതിരോധ മരുന്ന് വിതരണം നടത്തി. മുന്നൂറോളം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. അഞ്ഞൂറോള പേര്‍ക്കുള്ള പ്രതിരോധ മരുന്ന് നല്‍കി.


No comments:

Post a Comment