Latest News

ഹക്കീംവധം: ജാമ്യാപേക്ഷ തള്ളി

കൊച്ചി: കൊറ്റി ജുമാമസ്ജിദ് ജീ വനക്കാരന്‍ തെക്കെമമ്പലത്തെ ഹക്കീമിന്റെ കൊലപാതക കേ സില്‍ റിമാന്റില്‍ കഴിയുന്ന നാലുപേരുടെയും ജാമ്യാപേക്ഷ ഹൈ ക്കോടതി തള്ളി. ജാമ്യാപേക്ഷയിന്മേല്‍ വിധി പറയാനായി ഹൈക്കോടതി ഇ ന്നേക്ക് മാറ്റിവെച്ചതായിരുന്നു. കഴിഞ്ഞ ഏപ്രില്‍ അഞ്ചിന് ബുധനാഴ്ച യാണ് ഗൂഢാലോചന കുറ്റം ചുമത്തി കൊറ്റിയിലെ കെ.പി. അബ്ദുള്‍നാസര്‍, ഏലാട്ട് അബ്ദുള്‍സലാം, സംഭവ സമയ ത്ത് മലേഷ്യ യിലായിരുന്ന കൊറ്റി ഫാസില്‍ മന്‍സിലിലെ ഇസ്മായി ല്‍ എന്നിവരെ കേസന്വേഷി ക്കു ന്നസി.ബി.ഐ ഡി.വൈ.എസ്. പിജെ.ഡാര്‍വിന്റെ നേതൃത്വത്തിലുള്ള സംഘംഅറസ്റ്റ്‌ചെ യ്തത്. തൊട്ടടുത്ത  ദിവസം പുഞ്ചക്കാട് സ്വദേശി എ.പി. മുഹമ്മദ് റഫീഖിനെയും സി.ബി.ഐ സം ഘം അറസ്റ്റ് ചെയ്തു. ഗൂഢാലോചന കുറ്റം ചുമത്തി അറസ്റ്റ് ചെ യ്തുവെങ്കിലും പിന്നീട് മറ്റ് അറസ്റ്റുകളൊന്നും സി.ബി.ഐ നടത്തിയില്ല.ഇതിനിടെ സി.ബി.ഐ സം ഘം റിമാന്റില്‍ കഴിയുന്ന നാലുപേരെയും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കാന്‍ സി.ജെ.എം.കോടതിയുടെ അനുമതി നേടിയിരുന്നു. നാലുപേരെയും എ റണാകുളം ജില്ലാ ആശുപത്രിയി ല്‍ നാര്‍ക്കോ അനാലിസിസ് പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഈ പരിശോധനാ റിപ്പോര്‍ട്ട് ഇതുവരെയും പുറത്തുവിട്ടിട്ടില്ല.
ജാമ്യാപേക്ഷയിന്മേല്‍ ഹൈ ക്കോടതിയില്‍ വിചാരണ കഴിഞ്ഞാഴ്ച പൂര്‍ത്തിയായിരുന്നു. വി ധിപറയാന്‍ ഇന്നേക്ക് മാറ്റിവെക്കുകയായിരുന്നു. ജാമ്യാപേക്ഷയില്‍ രാവിലെ പതിനൊന്നരമണിയോ ടെ വിധി പ്രസ്താവിച്ചത്.
ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലേക്ക് ജാമ്യാപേ ക്ഷ നല്‍കാനാണ് സാധ്യത.
അതേസമയം ഹക്കീം വധക്കേസില്‍ കൂട്ടുപ്രതികള്‍ക്കായി സി.ബി.ഐ സംഘംവീണ്ടും പയ്യന്നൂരിലെത്തിയിട്ടുണ്ട്.
സി.ബി.ഐ അന്വേഷണസം ഘം ഒന്നര വര്‍ഷക്കാലമായി നടത്തിയ അന്വേഷണ റിപ്പോര്‍ ട്ടും ക്രൈംബ്രാഞ്ച് സംഘംക ണ്ടെത്തിയ അന്വേഷണ റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
2014 ഫിബ്രവരി പത്തിന് രാവിലെയാണ് കൊറ്റി ജുമാ മസ് ജിദ് ജീവനക്കാരന്‍ തെക്കെമമ്പല ത്തെ ഹക്കീമിന്റെ മൃതദേഹം ക ത്തു ന്ന നിലയില്‍ കൊറ്റിയിലെ മ ദ്രസക്ക് പിറകില്‍നാട്ടുകാര്‍ കണ്ടത്.
ലോക്കല്‍ പോലീസും പ്രത്യേക അന്വേഷണ സംഘവും ക്രൈം ബ്രാഞ്ചും അന്വേഷണം നടത്തിയെങ്കിലും ജനകീയ പ്ര ക്ഷോഭങ്ങള്‍ക്കൊടുവില്‍ ഹൈക്കോടതി ഉത്തരവില്‍ അന്വേഷ ണം സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു.ഒന്നര വര്‍ഷക്കാലത്ത അന്വേ ഷണത്തിനൊടുവിലാണ് ഈ കേസില്‍ നാലുപേരുടെ അറസ്റ്റ് നടന്നത്.







No comments:

Post a Comment