Latest News

വിദ്യാലയ വികസന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നാളെ

പയ്യന്നൂര്‍: മാതമംഗലം സി.പി.നാരായമന്‍ സ്മാരക ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ നാളെ വൈകുന്നേരം നാല് മണിക്ക് പൂര്‍വ്വ വി ദ്യാര്‍ത്ഥി സംഗമം നടക്കും. സ്‌കൂ ള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി വിദ്യാലയ വികസന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമമാണ് നടത്തുന്നത്.
അറുപത് വര്‍ഷം പൂര്‍ത്തിയാ യ വിദ്യാലയം ജില്ലയില്‍ കൂടുത ല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ ര്‍ക്കാര്‍ സ്‌കൂളുകളിലൊന്നാണ്. വിദ്യാലയ വികസനത്തിന് ഈ വര്‍ഷം സര്‍ക്കാര്‍ ബജറ്റില്‍ മൂന്നുകോടി രൂപ വകയിരുത്തിയിട്ടുണ്ട്. വികസനത്തിന്റെ രൂപരേഖ അവതരിപ്പിക്കലും നിര്‍ദ്ദേശങ്ങള്‍ സ്വീ ക രിക്കലുമാണ് സംഗമത്തിന്റെ ഉദ്ദേശ്യം. സംഗമം മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. സി. കൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായ ത്ത് പ്രസിഡണ്ട് കെ.വി. സുമേഷ് കെ.വി ഗോവിന്ദന് നല്‍കി സ്‌കൂ ള്‍ മാസ്റ്റര്‍പ്ലാന്‍ പ്രകാശനം ചെ യ്യും. പി.വി.ശങ്കരന്‍ വികസന രേ ഖ അവതരിപ്പിക്കും. സത്യപാലന്‍, കെ. സത്യഭാമ, ഇ.പി. ബാലകൃഷ്ണന്‍, പി. നളിനി, കെ. ജിഷ, കെ.സുധാമണി, എന്‍.പി ഭാര്‍ഗ്ഗവന്‍, എം. ബാബുരാജന്‍, എന്‍.ജയപ്രകാശന്‍, എല്‍സമ്മ മാത്യു, തമ്പാന്‍ മാസ്റ്റര്‍, എന്‍.വി മധുസൂദനന്‍, ടി.പി. മഹമൂദ് ഹാജി, ടി.വി. നീലകണ്ഠന്‍, ടി.വി. ഗിരീഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ജി ല്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ, പി.വി ശങ്കരന്‍, ഹെഡ്മാസ്റ്റര്‍ പി.പി. ബാലകൃഷ്ണന്‍മാസ്റ്റര്‍, കെ. ദാമോദരപൊതുവാള്‍, എ.പി. മുരളീധരന്‍, വി.പി. പ്രശാന്ത്ബാബു, ടി.വി. ഹരിദാസന്‍, എം.പി. ഭാര്‍ഗ്ഗവന്‍ എന്നിവര്‍ കാര്യങ്ങള്‍ വിശദീകരിച്ചു

No comments:

Post a Comment