Latest News

ഡെങ്കിപ്പിനി: ശുചിത്വമില്ലാത്ത കെട്ടിടങ്ങള്‍ക്കെതിരെ നടപടി

പയ്യന്നൂര്‍:പയ്യന്നൂരില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തതോടെ ഇതര #ംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന ശുചിത്വമില്ലാത്ത കെട്ടിട ഉടമകള്‍ക്കെതിരെ നഗരസഭ നടപടിതുടങ്ങി.
തായിനേരി ബൈപാസ് റോഡില്‍ പരിസരം വൃത്തിയായി സൂക്ഷിക്കാതെ മലിനജലം ഒഴുക്കിവിട്ട ക്വാര്‍ട്ടേഴ്‌സ് ഉടമ ഡി. രതീഷിന് പത്തായിരം രു നഗരസഭ ആരോഗ്യവിഭാഗം പിഴ ചുമത്തി. ശുചിത്വവും ആവശ്യമായ സൗകര്യങ്ങളുമില്ലാതെ തൊഴിലാളികളെ കൂട്ടത്തോടെ താമസിപ്പിക്കുന്ന ക്വാര്‍ട്ടേഴ്‌സ് ഉടമകള്‍ക്ക് ശുചിത്വ പരിപാലനം നടത്തണമെന്ന നിര്‍ദ്ദേശം നേരത്തെത്തന്നെ നഗരസഭനല്‍കിയിരുന്നു.
അന്നൂര്‍ പ്രദേശത്ത് പതിമൂന്ന് പേര്‍ക്ക് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തതോടെ നഗരസഭ ആരോഗ്യവകുപ്പ് കര്‍ശന പരിശോധന ആരംഭിച്ചിരുന്നു. ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാന്‍ ആരോഗ്യ വകപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ബോധവല്കരണവും ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധനകളും ഈ പ്രദേശത്ത് നടന്നുവരുന്നുണ്ട്.
കൊതുകു നശീകരണത്തിനായി മൂന്ന് ഫോഗിങ്ങ് മെഷീനുകള്‍ ന്ധ്യാസമയത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഡെങ്കിപ്പനി കണ്ടെത്തിയ സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആരോഗ്യവകുപ്പ് അതീവ ജാഗ്രത പാലിക്കുന്നുണ്ട്.

No comments:

Post a Comment