Latest News

ട്രെയിന്‍ യാത്രക്കിടെ സ്ത്രീയുടെ സ്വര്‍ണവും പണവും കവര്‍ന്നു

കാസര്‍കോട്: ട്രെയിന്‍ യാത്രക്കിടെ സ്ത്രീയുടെ സ്വര്‍ണവും പണവും മോഷണം പോയി. കോട്ടയത്തെ സൈമണ്‍ വര്‍ഗീസിന്റെഭാര്യ ചാര്‍ ളിയുടെ മൂന്നു പവന്‍ മാലയും 10,000 രൂപയുമാണ് കവര്‍ന്നത്. നിസാമുദ്ദീന്‍ എക്‌സ്പ്രസിലെ യാത്രക്കാരിയായിരുന്നു ചാര്‍ളി.
ട്രെയിന്‍ കോട്ടയത്ത് എത്തിയപ്പോഴാണ് പേഴ്‌സില്‍ സൂക്ഷിച്ച സ്വര്‍ ണ്ണവും പണവും മോഷണം പോയ കാര്യം സ്ത്രീ അറിഞ്ഞത്. കാ ഞ്ഞങ്ങാട് എത്തുന്നതു വരെ പേഴ്‌സ് ഉണ്ടായിരുന്നു. കോട്ടയം റെ യില്‍വെ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് കാസര്‍കോട് റെയില്‍വെ പോലീസിന് കൈമാറി.

No comments:

Post a Comment