Latest News

സവാക്ക് മേഖലാ കണ്‍വെന്‍ഷന്‍

പയ്യന്നൂര്‍: കേരളത്തിലെ കലാകാരന്മാരുടെ ഏറ്റവും വലിയ സംഘടനയായ സ്റ്റേജ് ആര്‍ട്ടിസ്റ്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള(സവാക്ക്) പയ്യന്നൂര്‍ മേഖലാ കണ്‍വെന്‍ഷന്‍ മയൂര ഓഡിറ്റോറിയത്തില്‍ നടന്നു.
കേരള സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറിപി. അപ്പുക്കുട്ടന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സവാക്ക് ജില്ലാ പ്രസിഡണ്ട് അഡ്വ. പി.പി. വിജയന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേരള ഫോക് ലോര്‍ അക്കാദമി മുന്‍ സെക്രട്ടറി എം. പ്രദീപ് കുമാര്‍ സുധാകരമാരാര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.ജില്ലാ കമ്മിറ്റി അംഗവും മേഖലാ പ്രസിഡണ്ടുമായ പയ്യന്നൂര്‍ വേണു അധ്യക്ഷനായിരുന്നു. ജില്ലാ കമ്മിറ്റിയംഗവുംമേഖലാ ട്രഷററുമായ കെ.സി. മധു സ്വാഗതവും മേഖലാ കമ്മിറ്റി അംഗം ഉണ്ണികൃഷ്ണന്‍ പാറന്തട്ട നന്ദിയും പറഞ്ഞു. കെ.സി. കൃഷ്ണന്‍, കെ.പി. കൃഷ്ണന്‍, ഇ.എം.ജി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. പുതിയ മെമ്പര്‍മാരുടെ ലിസ്റ്റ് നടി ഭാനുമതി ജില്ലാ പ്രസിഡണ്ടിന് കൈമാറി. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറി.
പുതിയ ഭാരവാഹികളായി പി. അപ്പുക്കുട്ടന്‍ മാസ്റ്റര്‍,എം. പ്രദീപ് കുമാര്‍, ഇ. വേണുഗോപാലന്‍, കെ.സി. കൃഷ്ണന്‍, കെ.പി.കൃഷ്ണന്‍, ഇ.എ.ജി, മുരളീദാസ് എന്നിവര്‍ രക്ഷാധികാരിയായും പയ്യന്നൂര്‍ വേണു(പ്രസിഡണ്ട്), ശശി കണ്ടോത്ത്, സോമന്‍ അന്നൂര്‍(വൈസ് പ്രസിഡണ്ടുമാര്‍), വിനോദ് കരിവെള്ളൂര്‍(സെക്രട്ടറി), ബാബു കിഷോര്‍, ഉണ്ണികൃഷ്ണന്‍ പാറന്തട്ട(ജോ. സെക്രട്ടറിമാര്‍)കെ.സി. മധു(ട്രഷറര്‍), ചന്ദബോസ്,ഗംഗന്‍ കണ്ടങ്കാളി, പി.പി. ഭാസി, സോമന്‍ കോറം, എ.വി. കമലാക്ഷന്‍, ജയപ്രകാശ് അന്നൂര്‍, പത്മനാഭന്‍ കാമ്പ്രത്ത്, രാഹുല്‍ രാമചന്ദ്രന്‍, കെ.വി. രവീന്ദ്രന്‍, മനു പയ്യന്നൂര്‍, ഇ. രാജന്‍, സി.വി.ബാബുരാജന്‍, ബഷീര്‍ കവ്വായി, ഭാനുമതി പയ്യന്നൂര്‍( എക്‌സിക്യൂട്ടിവ് കമ്മിറ്റി) ആയും തെരഞ്ഞെടുത്തു.

No comments:

Post a Comment