Latest News

ചങ്ങമ്പുഴ സ്മൃതി സായാഹ്നം നാളെ

പയ്യന്നൂര്‍: പയ്യന്നൂര്‍ തുമ്പക്കൊവ്വല്‍ എ.കെ.പി ഓറിയന്റല്‍ റിസര്‍ച്ച് പബ്ലിക് ലൈബ്രറി സംഘടിപ്പിക്കുന്ന ചങ്ങമ്പുഴ സ്മൃതി സായാഹ്നം നാളെ വൈകുന്നേരം മൂന്ന് മണി മുതല്‍ ലൈബ്രറി ഹാളില്‍ വെച്ച് നടക്കും. ലൈബ്രറി പ്രസിഡണ്ട് ഇ. രാമചന്ദ്രന്റെ അധ്യക്ഷതയില്‍ പയ്യന്നൂര്‍ കുഞ്ഞിരാമന്‍ ചങ്ങമ്പുഴ സ്മൃതി ഭാഷണം നടത്തും. പാണപ്പുഴ പത്മനാഭന്‍ പണിക്കര്‍, വി.പി. ബാലകൃഷ്ണന്‍ ചങ്ങമ്പുഴ ഗാനാലാപനം നടത്തും. വി.പി. സുരേന്ദ്രന്‍ സ്വാഗതവും പി. പ ത്മനാഭന്‍ നന്ദിയും പറയും.

No comments:

Post a Comment