Latest News

വേങ്ങാക്കോട്ട് പെരുങ്കളിയാട്ടം സംഘാടകസമിതി ഓഫീസ് തുറന്നു

പിലിക്കോട്: ഇരുപത്തിയൊന്ന് വര്‍ഷത്തിനുശേഷം പിലിക്കോട് വേങ്ങാക്കോട്ട് ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന പെരുങ്കളിയാട്ട നടത്തിപ്പിനായുള്ള സംഘാടകസമിതി ഓഫീസും ധനസമാഹരണവും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം തന്ത്രി കാളകാട്ടില്ലത്ത് നാരായണന്‍നമ്പൂതിരി ഭദ്രദീപം തെളിയിച്ചു. സംഘാടകസമിതി രക്ഷാധികാരി പി.സി നളിനിയമ്മയില്‍ നിന്ന് ആദ്യ സംഭാവന മന്ത്രി ഏറ്റുവാങ്ങി. സംഘാടകസമിതി ചെയര്‍മാന്‍ എം.വി തമ്പാ ന്‍ പണിക്കര്‍ അധ്യക്ഷത വഹിച്ചു.
എന്‍. പുരുഷോത്തമന്‍, പത്മനാഭന്‍ അടിയോടി, കെ. കുഞ്ഞികൃഷ്ണന്‍ അടിയോടി, ബ്ലോക്ക് പഞ്ചായത്തംഗം എ, കൃഷ്ണന്‍, പഞ്ചായത്തംഗം പി.പി. വിപഞ്ചിക, കരിമ്പില്‍ കൃഷ്ണന്‍ വിവിധ കഴക-ക്ഷേത്ര ഭാരാഹികളായ ടി.കെ. കാര്‍ത്തികേയന്‍, കോരമ്പത്ത് നാരായണന്‍ കെ. ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വേങ്ങാക്കോട്ട് ഭഗവതിക്ഷേത്രം പ്രസിഡണ്ട് എം.വി രാമചന്ദ്രന്‍, സെക്രട്ടറി ടി. രാജന്‍ എന്നിവര്‍ മന്ത്രിക്ക് ഉപഹാരം നല്‍കി. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ ടി. കുഞ്ഞിരാമന്‍ സ്വാഗതവും സാമ്പത്തിക കമ്മിറ്റി ക ണ്‍വീനര്‍ വടക്കന്‍ കൃഷ്ണന്‍ നന്ദിയുംപറഞ്ഞു.

No comments:

Post a Comment