Latest News

പയ്യന്നൂര്‍ ഗവ. താലൂക്ക് ആശുപത്രി സംരക്ഷണത്തിനായി കോണ്‍ഗ്രസ്സ് മാര്‍ച്ച് നാളെ

പയ്യന്നൂര്‍: എല്ലാ അടിസ്ഥാന സൗ കര്യങ്ങളുമുള്ള പയ്യന്നൂര്‍ ഗവ. തലൂക്ക് ആശുപത്രിയെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കത്തിനെതിരെ ആശുപത്രി സംരക്ഷണത്തിനായി പൊതുജനങ്ങളെ അണിനിരത്തി പ്രക്ഷോഭം ശക്തമാക്കാന്‍ പയ്യന്നൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി തീരുമാനിച്ചു.
ഡെങ്കിപ്പനിയും മഴക്കാല രോ ഗങ്ങളുമായി ആശുപത്രിയിലെത്തുന്ന സാധാരണക്കാര്‍ക്ക് ചി കിത്സ നിഷേധിക്കപ്പെടുകയാണ്. ലാബ്, എക്‌സ്‌റേ സൗകര്യങ്ങള്‍ നിസ്സാരകാര്യങ്ങള്‍ പറഞ്ഞു നി ഷേധിക്കുകവഴി സ്വകാര്യലോബിയെ സഹായിക്കുന്ന നിലപാടാ ണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. എം.എല്‍.എയു ടെ നഗരസഭയും ആശുപത്രി വികസന സമിതിയും വേണ്ടത്ര ശുഷ് കാന്തി കാട്ടുന്നില്ല. ഇതിനെതിരെ ബഹുജനങ്ങളെ അണിനിരത്തി നാളെ ആശുപത്രിക്ക് മുന്നില്‍ സമരം സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
ഡി.സി.സി പ്രസിഡണ്ട് സതീശന്‍ പാച്ചേനി സമ രം ഉദ്ഘാടനം ചെയ്യും.
യോഗത്തില്‍ കെ. ജയരാജ് അധ്യക്ഷനായി. എം. പ്രഭാകരന്‍, സ. പൂമണി, നാല്‍പ്പാടി ഭാസ്‌കരന്‍, പ്രശാന്ത് കോറോം, രഘുനാഥ്, ടി.കെ. പത്മകുമാര്‍, കെ.എം, സുകുമാരന്‍ എന്നിവര്‍പ്രസംഗിച്ചു.

No comments:

Post a Comment