Latest News

വായ്പ നല്‍കിയതിലെ ക്രമക്കേട്; സൊസൈറ്റി ജീവനക്കാരന് സസ്‌പെന്‍ഷന്‍

പയ്യന്നൂര്‍: വായ്പ നല്‍കിയതിലെ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് സൊസൈറ്റി ജീവനക്കാരനെ സസ്‌പെന്റ് ചെയ്തു.
പയ്യന്നൂര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ ജൂ നി യര്‍ ക്ലാര്‍ക്ക് മൂരിക്കൊവ്വലിലെ കെ. വി. ജയകൃഷ്ണനെയണ് ഭരണസമിതി അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്.
വായ്പാ വിതരണത്തിലെ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ ന്ന് ഇന്നലെ ചേര്‍ന്ന ഭരണസമതിയുടെ അടിയന്തിര യോഗത്തിലാ ണ് സസ്‌പെഷന്‍ഷന്‍ നടപടി.
പതിമൂന്ന് വര്‍ഷമായി ഹെഡ് ഓഫീസിലും പുതിയ ബസ് സ്റ്റാ ന്റ് ശാഖയിലും ജോലി ചെയ്തുവരികയായിരുന്നു ജയകൃഷ്ണന്‍. പുതിയ ബസ് സ്റ്റാന്റ് ശാഖയില്‍ ജോലി ചെയ്യവെ സ്വന്തക്കാരന് മുപ്പതിനായിരം രൂപ ലോണ്‍ അ നുവദിച്ചതിലെ അപാകത ഭരണസമിതി കണ്ടെത്തിയിരുന്നു. സ്ഥാപനത്തിലെ തന്നെ മറ്റൊരു ജീവനക്കാരനെ ജാമ്യക്കാരനാ ക്കി വായ്പ അനുവദിക്കുകയും സ്ഥാപനത്തെ പൊതുജനമധ്യേ അപകീര്‍ത്തിപെടുത്തുംവിധം പെരുമാറിയതായും ഭരണസമിതി കണ്ടെത്തിയതിനെ തുടര്‍ന്നാ ണ ത്രെ സസ്‌പെന്‍ഷന്‍. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഇരുപത്തിരണ്ടിന് സ്വന്തക്കാരനായ കൊറ്റി സ്വദേശിക്കാണ് ജയകൃഷ്ണന്‍ നിയമവിരുദ്ധമായി വാ യ്പ അനുവദിച്ചതത്രെ. അതേസമയം ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തതിനെതിരെജയകൃഷ്ണന്‍പയ്യന്നൂര്‍ പോലീസില്‍പരാതി നല്‍കിയിട്ടുണ്ട്

No comments:

Post a Comment