Latest News

സംഗീതദിനാചരണം

ഏഴിലോട്:പുറച്ചേരി കേശവ തീരം ആയുര്‍വ്വേദ ഗ്രാമത്തി ന്റെ യും മാതമംഗലം രാഗലയം ക ലാക്ഷേത്രത്തിന്റെയും സംയു ക്താഭിമുഖ്യത്തില്‍ ലോക സം ഗീത ദിനം ആചരിച്ചു.കേശവ തീരം എംഡി വെ ദിരമന വിഷ് ണു നമ്പൂതിരിയുടെ അദ്ധ്യക്ഷത യില്‍ രാഗലയം ഡയരക്ടര്‍ രമേശ ന്‍ പെരിന്തട്ട ഉല്‍ഘാടനം ചെയ് തു.കേരള ഗ്രാമീണ ബേങ്ക് റിട്ട: റീജിയണല്‍ മാനേജര്‍ കെ.എം. ബാലകൃഷ്ണന്‍ മുഖ്യ പ്രഭാ ഷ ണം നടത്തി. ഡോ: വി.കേശവന്‍, ക്യാപ്റ്റന്‍ വി.എം. വിശ്വ നാഥന്‍, രാമകൃഷ്ണന്‍ കണ്ണോം, പി.കെ. രാംദാസ് നായര്‍ തുടങ്ങി യവ ര്‍സംസാരിച്ചു.സംഗീതജ്ഞരാ യനാരായണന്‍ വാഴക്കോട്, ജ യരാജന്‍ കുന്നരു, രജീഷ് നീലേ ശ്വര്‍, കെ.പി. ആദര്‍ശ്എന്നിവര്‍ സംഗീത സാന്ത്വനം പരിപാടിക്ക് നേതൃത്വം നല്‍കി.
കരിവെള്ളൂര്‍: കുട്ടികളില്‍ സംഗീതാഭിരുചി വളര്‍ത്തുന്നതിനായി എ.വി.സ്മാരക ഗവ. ഹയര്‍സെക്കന്ററിസ്‌കൂളില്‍ സുഗമ സംഗീ തം പരിപാടി നടത്തി. ലോക സംഗീതദിനത്തിന്റെഭാഗമായി വിവിധ സംഗീത ഉപകരണങ്ങള്‍ പ്രശസ്തരായ സംഗീതജ്ഞര്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുന്ന പരിപാടിയാണ് സുഗമ സംഗീതം.
തബലയും ഗിത്താറും വീണ യും ഇടയ്ക്കയും ഓടക്കുഴലും വിവിധ രാഗങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ കുട്ടികള്‍ക്കത് ഹൃദ്യാനുഭവമായിമാറി.
ഡോ. ഉണ്ണികൃഷ്ണന്‍ പയ്യാവൂര്‍ സുഗമസംഗീതം ഉദ്ഘാടനം ചെയ്തു. എം. പ്രസന്ന, കെ.വി.ശശീന്ദ്രന്‍, റസാഖ് കരിവെള്ളൂര്‍, ഹരിമോഹനന്‍, വിജയന്‍ കരിവെള്ളൂര്‍,ഇ.കെ.രഘുനാഥ്, ജയപ്രകാശ് ഈയ്യക്കാട്, വി.വി. രമേശന്‍ എന്നിവര്‍ സംഗീത ഉപകരണങ്ങള്‍ പരിചയപ്പെടുത്തി.

No comments:

Post a Comment