Latest News

അനുമോദിച്ചു

പയ്യന്നൂര്‍: സെന്റ്‌മേരീസ് ഗേള്‍സ് ഹൈസ്‌കൂളില്‍ നിന്ന് എസ്.എസ്.എള്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടിയ അമ്പത്തിയൊമ്പത് വിദ്യാര്‍ത്ഥിനികളെയും യു.എസ്.എസ്. നേടിയ ഒമ്പത് വിദ്യാര്‍ത്ഥിനികളെയും അനുമോദിച്ചു.
റവ. മോണ്‍സിഞ്ഞോര്‍ ജെ.ബി.റോഗ്രിഗസ് അനുസ്മരണവും നടന്നു. കണ്ണൂര്‍ രൂപത മെത്രാന്‍ ഡോ. അലക്‌സ് വടക്കുംതല ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ അധ്യക്ഷത വഹിച്ചു. ഉന്നതവിജയികള്‍ക്ക് പയ്യന്നുര്‍ എ.ഇ.ഒ രവീന്ദ്രന്‍ കാവിലെവളപ്പില്‍ ഉപഹാരം നല്‍കി.
പ്രധാനാധ്യാപിക സിസ്റ്റര്‍ വത്സമ്മ, സിസ്റ്റര്‍ വീണപണങ്കാട്ട്, വാര്‍ഡ് കൗണ്‍സിലര്‍ വി. നന്ദകുമാര്‍, പി.ടി.എ പ്രസിഡണ്ട് പി. സുരേന്ദ്രന്‍, സംഗീത ഇടവലത്ത്, ക്രിസ്റ്റഫര്‍ കെ.ആര്‍, സിസ്റ്റര്‍ റിന്‍സി, സിബി ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു.



No comments:

Post a Comment