Latest News

പയ്യന്നൂര്‍ സൗഹൃദവേദി പതിനഞ്ചാം വാര്‍ഷികാഘോഷം

പയ്യന്നൂര്‍: പ്രവാസി പയ്യന്നൂര്‍ക്കാരുടെ കൂട്ടായ്മയായ പയ്യന്നൂര്‍ സൗഹൃദവേദി ജുബായ്-ഷാര്‍ജ ഘടകത്തിന്റെ പതിനഞ്ചാം വാര്‍ ഷികാഘോഷം പയ്യന്നൂരില്‍ വെ ച്ച് നടത്തുന്നതിനായി സംഘാടക സമിതിരൂപീകരിച്ചു.
യോഗത്തില്‍ ബ്രിജേഷ് സി.പി സ്വാഗതം പറഞ്ഞു. അബ്ദുള്‍നസീര്‍, സുധാകരന്‍ ഇ.വി, പ്രൊഫ. കെ. രാജഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി പ്രൊഫ. കെ. രാജഗോപാല്‍(രക്ഷാധികാരി), സുധാകരന്‍ ഇ.വി(ചെയര്‍മാന്‍), അബ്ദുള്‍ നസീര്‍(കണ്‍വീനര്‍), രാമകൃഷ്ണന്‍ ടി.പി(ജോ. കണ്‍വീനര്‍)എന്നിവരെ തെരഞ്ഞെടുത്തു.
ഗള്‍ഫില്‍ നിന്നും നാട്ടില്‍ തിരിച്ചെത്തിയ വിവിധ സ്ഥലങ്ങളിലെ പയ്യന്നൂര്‍ സൗഹൃദവേദി അംഗങ്ങളെ ഒത്തൊരുമിപ്പിച്ച് കൊണ്ട് പയ്യന്നൂര്‍ സൗഹൃദവേദി യ്യന്നൂര്‍ ചാപ്റ്റര്‍ രൂപീകരിക്കുന്നതിനായി അറിയിച്ചു.
നാട്ടിലുള്ള സൗഹൃദവേദി അംഗങ്ങള്‍ 9497033330 , 9562816514 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം.

No comments:

Post a Comment