Latest News

ഫെഡറല്‍ ബാങ്ക് വിദേശ കരങ്ങളിലേക്ക് യോജിച്ച ജനകീയ പ്രക്ഷോഭം അനിവാര്യം

പയ്യന്നൂര്‍:ഫെഡറല്‍ ബാങ്കിന്റെ ഓഹരി മൂലധനം 2500 കോടി രൂപ കൂടി വര്‍ദ്ധിപ്പിക്കാനുള്ള പ്രമേയം ഓഹരിയുടമകളുടെ അംഗീകാരത്തിനായി ബാങ്ക് സമര്‍പ്പിച്ചിരിക്കുകയാണ്. ഇത് വിദേശ നിക്ഷേപകരോ, സ്വ കാര്യ വ്യക്തികളോ, കമ്പനിക ളോ ആകാമെന്നും പറയുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ പാര്‍ലിമെന്റില്‍ പാസാക്കിയെടുത്ത നിയമനുസരിച്ച് സ്വകാര്യ ബാങ്കുകളില്‍ എഴുപത്തിനാല്ശതമാനം വിദേശ ഓഹരി പങ്കാളിത്തം അ നുവദനീയമാണ്. ഇപ്പോഴത്തെ ഫെഡറല്‍ ബാങ്കിലെ വിദേശ ഓഹരി പങ്കാളിത്തം നാല്‍പത്തിനാല് ശതമാനമാണ്. കേന്ദ്രസര്‍ ക്കാരിന്റെ പ്രോത്സാഹനം പ്ര യോജനപ്പെടുത്തി, ഫെഡറല്‍ ബാങ്കിലെ വിദേശ ഓഹരി മൂലധനം എഴുപത്തിനാല് ശതമാനമാക്കി ഉയര്‍ത്താനുള്ള മറ്റൊരു പ്രമേയവും ഓഹരി ഉടമകളുടെ അംഗീകാരത്തിനായി പോസ്റ്റല്‍ ബാലറ്റിലൂടെ ബാങ്ക് സമാഹരിച്ചുവരികയാണ്. മാത്രവുമല്ല, ബാങ്ക് ലയനങ്ങള്‍ തീവ്രമാക്കുക എന്നതാണ് ഇപ്പോഴത്തെ കേന്ദ്രസര്‍ ക്കാര്‍ നയം. സ്വകാര്യ ബാങ്കുകളു ടെ തമ്മില്‍ തമ്മിലുള്ള ലയനമാകട്ടെ, നൂലാമാലകള്‍ കുറഞ്ഞതും നടപടിക്രമങ്ങള്‍ തീരെ കുറഞ്ഞതുമാണ്.
ഫെഡറല്‍ ബാങ്കിനകത്ത് കുറച്ച് നാളുകളായി നടന്നുവരുന്ന സംഭവവികാസങ്ങള്‍ മുന്‍പറഞ്ഞ സാഹചര്യത്തിന് കളമൊരുക്കുന്നതാണ്. ഒഉഎഇ ബാങ്കില്‍ നിന്നും സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്കില്‍ നിന്നും, ഐസിഐസിഐ ബാ ങ്കില്‍ നിന്നും വന്ന ഉന്നത ഉദ്യോഗസ്ഥരാ ണ് ഇപ്പോള്‍ ഫെഡറല്‍ ബാങ്കിന്റെ അമരക്കാരായി നില്‍ ക്കുന്നത്. മാ ത്രവുമല്ല, ബാങ്കിന്റെ താക്കോല്‍ സ്ഥാനങ്ങളിലെല്ലാം പുറമെ നിന്നുള്ള എക്‌സിക്യൂട്ടീവുകളെ വന്‍തുക പ്രതിഫലം ന ല്‍കി പ്രതിഷ്ഠിച്ചു കഴിഞ്ഞു. താ ഴേക്കിടയിലാകട്ടെ ബാങ്കിംഗ് അ ഡൈ്വസര്‍, ഡിജിറ്റല്‍ എയ്ഞ്ചല്‍ സ്, തുടങ്ങി ആയിരക്കണക്കിനാ ളുകളെ പുറംകരാര്‍ സംവിധാനത്തിലൂടെ ധാരാളം പേരെ നിയമിച്ചുകഴിഞ്ഞു. ബാങ്കിലെ ചീഫ് മാനേജരുടെ പേര് വൈസ് പ്രസിഡന്റ് എന്നാക്കുകയും ശമ്പളഘടന നവസ്വകാര്യ - വിദേശ ബാ ങ്കു കളിലേതുപോലെ മെയ് ഒന്ന് മുതല്‍ മാറ്റിയിരിക്കുകയാണ്. കേ രളത്തിന്റെ ഈ സ്വന്തം ബാങ്കി നെ ഒരു നവസ്വകാര്യ ബാങ്കിലോ വിദേശ ബാങ്കിലോ എത്തിക്കുക എന്നതാണ് അധികാരികളുടെ ലക്ഷ്യമെന്ന് കാണാം.
ജീവനക്കാര്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും ഈ നയത്തിന്റെ ഭവിഷത്തുകള്‍ നിരന്തരമായി പ്ര ചരിപ്പിച്ചുകൊണ്ട് ബഹുജന ശ്ര ദ്ധ യുണ്ടാക്കുക എന്നതാണ് ട്രേ ഡ് യൂണിയന്‍ കര്‍ത്തവ്യം. അ ത്തരം പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ പണിമുടക്കെന്ന അവസാന ആയുധം പ്രയോഗിക്കുമ്പോള്‍ ഫ ലപ്രാപ്തിയുമുണ്ടാകും. ബാങ്കി ലെ മുഴുവന്‍ സംഘടനകളേയും പെന്‍ഷന്‍കാരേയും എക്‌സിക്യൂട്ടീവ് ഫോറത്തേയും ഐക്യപ്പെടുത്തി ഈ ദൗത്യം ഏറ്റെടുക്കുയാണ് ഇന്നത്തെ അടിയന്തിര കര്‍ത്തവ്യം. സ്വാഭാവികമായും സംസ്ഥാന സര്‍ക്കാരിന്റെ സഹായവും ഇക്കാര്യത്തില്‍ തേടാനാകും. അങ്ങിനെ മുഴുവന്‍ ട്രേഡ് യൂണിയന്‍ - ബഹുജന പ്രസ്ഥാനങ്ങളേയും അണിനിരത്തി വമ്പി ച്ച ബഹുജന ഐക്യം സ്ഥാപിച്ചെടുത്ത് ഫെഡറല്‍ ബാങ്കിന്റെ സ്വത്വം നിലനിര്‍ത്താനാണ് ഫെ ഡറല്‍ ബാങ്ക് സ്റ്റാഫ് യൂണിയന്‍ ശ്രമിക്കുന്നത്.

No comments:

Post a Comment