Latest News

ഓര്‍മ്മ മരം നട്ടു

പയ്യന്നൂര്‍: ദേശീയതലത്തില്‍ ഈ വര്‍ഷം മുതല്‍ വായനാമാസാചരണം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കേരള കള്‍ച്ചറല്‍ അക്കാദമി പയ്യന്നൂര്‍ ശ്രീനാരായണ വിദ്യാലയത്തില്‍ ഓര്‍മ്മ മരം വെച്ചുപിടിപ്പിച്ചു. ഡോ. ടി.എം. സുരേന്ദ്രനാഥ് നേതൃത്വം നല്‍കി. യു.പി,ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കേട്ടെഴുത്ത് ,വായനാ മത്സരങ്ങള്‍ സംഘടിപ്പിച്ചു.കുഞ്ഞിമംഗലം വിജയന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. പയ്യന്നൂര്‍ വിനീത് കുമാര്‍, പി. ജയരാജന്‍, പി.പി. മോഹനന്‍ നമ്പ്യാര്‍, കെ.കൃഷ്ണന്‍, പി. പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു. ഈ വര്‍ഷം മുതലാണ് വായനാവാരാചരണം വായനാമാസാചരണാക്കി ദേശീയതലത്തില്‍ തന്നെ സംഘടിപ്പിക്കപ്പെടാന്‍ കേന്ദ3 സര്‍ക്കാര്‍ തീരുമാനിച്ചത്.



No comments:

Post a Comment