Latest News

ദൈവത്തിന്റെ സ്വന്തം നാട് സൃഷ്ടിച്ചത് ഗ്രാമീണ ഗ്രന്ഥശാലകള്‍-മന്ത്രി

പയ്യന്നൂര്‍: കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റുന്നതിന് ചാലക ശക്തിയായി പ്രവര്‍ത്തിച്ചത് ഗ്രാമീണ ഗ്രന്ഥശാലകളാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അന്നൂര്‍ പടിഞ്ഞാറെക്കരയില്‍ വേമ്പു സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയം കെട്ടിടം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഇരുളടഞ്ഞ സാംസ്‌കാരിക ജീവിതത്തെ സമ്പന്നമാക്കുകയാണ് നമ്മുടെ വായനശാലകളും ഗ്രന്ഥാലയങ്ങളുമെന്നും മന്ത്രി പറഞ്ഞു. സി. കൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.ഷേണായിസ്മാരക ഹാള്‍ നഗരസഭാ അധ്യക്ഷന്‍ അഡ്വ. ശശി വട്ടക്കൊവ്വലുംലൈബ്രറി ഉദ്ഘാടനം സ്റ്റേറ്റ് ലൈബ്രറി കൗ ണ്‍സില്‍ സെ്രട്ടറി പി. അപ്പുക്കുട്ടനും കമ്പ്യൂട്ടര്‍ ഉദ്ഘാടനം പി.കെ. ബൈജുവും നിര്‍വ്വഹിച്ചു.
സംഘാടകസമിതി ചെയര്‍ മാ ന്‍ കെ.കെ. ഗംഗാധരന്‍, വായനശാല പ്രസിഡണ്ട് ജി.ഡിനായര്‍, സെക്രട്ടറി എ.കെ. ബിനേഷ്, കൗ ണ്‍സിലര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍,ഗ്രന്ഥശാലാപ്രവര്‍ ത്ത കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.



No comments:

Post a Comment