Latest News

നാവിക ഓഫീസര്‍ ട്രെയിനിയുടെ മരണം സൂരജ് ഗൂഡപ്പ അയച്ച ഇ-മെയില്‍ പരിശോധിച്ചു

പയ്യന്നൂര്‍:ഏഴിമല നാവിക അക്കാദമിയില്‍ ദുരൂഹസാഹചര്യത്തില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച ഓഫീസര്‍ ട്രെയിനി മലപ്പുറം താനാല്ലൂരിലെ സൂരജ് ഗൂഡപ്പ(25) യുടെ മരണത്തിന് പിന്നിലെ ചുരുളഴിയുന്നു.
മരണത്തിന് രണ്ട് ദിവസം സൂരജ്ഗൂഡപ്പ തന്റെ അധ്യാപികയായിരുന്ന ഒറ്റപ്പാലം സ്വദേശിക്ക് അയച്ച ഇ-മെയില്‍ സന്ദേശം ജില്ലാ ക്രൈം ബ്രാഞ്ച് ഡിറ്റാച്ച് മെന്റ് ബ്യൂറോ ഡി.വൈ.എസ്.പി മധുസൂദനും സംഘവും കഴിഞ്ഞദിവസം പരിശോധിച്ചു. തുടര്‍ന്ന് കന്യാകുമാരി സ്വദേശിനിയും ഇപ്പോള്‍ ഒറ്റപ്പാലത്ത് താമസക്കാരിയുമായ അധ്യാപികയുടെ ഒറ്റപ്പാലത്തെ വീട്ടിലെത്തി അന്വേഷണ സംഘം സൂരജ് അയച്ച ഇ-മെയിലിന്റെ വിശാദംശങ്ങള്‍ ചോദിച്ചറിഞ്ഞു.
നാവിക അക്കാദമിയില്‍ സൂ രജിന് നേരിടേണ്ടിവന്ന ക്രൂരത കളും പീഡനങ്ങളെക്കുറിച്ചുമാണ് അധ്യാപികയ്ക്ക് മരണത്തിന് മുമ്പ് സൂരജ് ഈമെയില്‍ അയച്ചതെന്നസുചനയെതുടര്‍ന്നാണ് അ ധ്യാപികയുടെ മൊഴിയെടുത്തത്. അതേസമയം മരണപ്പെട്ട സൂ രജ് ഗൂഡപ്പയുടെ മാതാപിതാക്കളില്‍ നിന്നും കഴിഞ്ഞയാഴ്ച അ ന്വേഷണസംഘം മൊഴിയെടുത്തി രുന്നു. അന്വേഷണം ഊര്‍ ജ്ജി തമാണെന്നും കുറ്റക്കാരെ ഉടന്‍കണ്ടെത്തുമെന്നും അന്വേഷമ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

No comments:

Post a Comment