Latest News

കാറിന് പിന്നില്‍ കാറിടിച്ച് മൂന്നുപേര്‍ക്ക് പരുക്ക്

 പയ്യന്നൂര്‍: ദേശീയപാത കണ്ടോത്ത് വെച്ച് ക്ഷേത്ര ദര്‍ശനത്തിന് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാര്‍ മറ്റൊരു കാറിന്റെ പിന്നിലിടിച്ച് മൂന്നുപേര്‍ക്ക് പരുക്കേറ്റു.
പൊയിനാച്ചി കൊളത്തൂരിലെ ബറോട്ടി വീട്ടില്‍ പരേതനായ പ്രകാശന്റെ ഭാര്യ ശാന്ത (43), കാറോടിച്ച മകന്‍ പ്രജിത്(25), സുഹൃ ത്തും അയല്‍വാസിയുമായ എം. ഗിരീശന്‍(27)എന്നിവര്‍ക്കാണ് പരുക്കേറ്റത്.
കൊട്ടിയൂര്‍ ക്ഷേത്രദര്‍ശനത്തിന് പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ച കാറിന് മുന്നില്‍ പോവുകയായിരുന്ന കാര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
കാറിലുണ്ടായിരുന്ന പ്രജിതിന്റെ ഭാര്യ ശരണ്യ, ബന്ധുവായ മറ്റൊരു സ്ത്രീയും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പരുക്കേറ്റവരെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

No comments:

Post a Comment