Latest News

കാമുകനോടൊപ്പം നാടുവിട്ട വിദ്യാര്‍ത്ഥിനിയെ കൊടുങ്ങല്ലൂരില്‍ കണ്ടെത്തി

കണ്ണപുരം: കോളേജിലേക്കുപോയ പതിനെട്ടുകാരി കാമുകനോടൊപ്പം നാടുവിട്ടു. പോലീസ് അന്വേഷണത്തില്‍ കൊടുങ്ങല്ലൂരില്‍ കണ്ടെത്തി. കണ്ണപുരം ചെറുകുന്ന് താവം സ്വദേശിനിയും എരിപുരത്തെ കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിനിയുമായ യുവതിയാണ് പ്രദേശത്ത് ജപ്പാന്‍കുടിവെള്ള നിര്‍മ്മാണ പ്രവര്‍ത്തിക്കെത്തിയ എറണാകുളം നായരമ്പലം സ്വദേശിയായ യുവാവിനോടൊപ്പം നാടുവിട്ടത്.തുടര്‍ന്ന് മാതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ യുവാവിന്റെ കൊടുങ്ങല്ലൂരിലെ ബന്ധുവീട്ടില്‍ കഴിയുന്നുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. പോലീസ് കൊടുങ്ങല്ലൂരിലെത്തിയിട്ടുണ്ട്. യുവതിയെ ഇന്ന് നാട്ടിലെത്തിച്ചശേഷം കോടതിയില്‍ ഹാജരാക്കും.



No comments:

Post a Comment