Latest News

രാജേഷ് വധശ്രമം: സി ഐ അന്വേഷണം തുടങ്ങി

കാസര്‍കോട്: മൊഗ്രാല്‍ പു ത്തൂര്‍ മജല്‍ ഹൗസിലെ രാജേ ഷിനെ സ്‌കൂട്ടറില്‍ കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊ ലപ്പെടുത്താന്‍ ശ്രമിച്ച സംഭവ ത്തില്‍ കാസര്‍കോട് സി ഐ അ ബ്ദുര്‍ റഹീം അന്വേഷണം തുട ങ്ങി. കാസര്‍കോട് ഡി വൈ എ സ് പി എം വി സുകുമാരന്‍ അ വധിയായതിനാല്‍ അന്വേഷ ണ ത്തിന്റെ മേല്‍നോട്ടം സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡി വൈ എസ് പി ഹരിശ് ചന്ദ്രനായ കി നാണ്.
സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡി വൈ എസ് പിയും അ ന്വേഷണ സംഘവും സംഭവ സ്ഥലത്തെത്തി പരിശോധന നട ത്തി. രാജേഷ് സഞ്ചരിച്ച കെ എ ല്‍ 14 ടി 1851 നമ്പര്‍ സ്‌കൂട്ടര്‍ റോ ഡരികില്‍ മറിഞ്ഞ നിലയിലാണ്. സമീപത്ത് ചോരപ്പാടുകളും ക ണ്ടെത്തി. ഇതും പോലീസ് പരിശോധിച്ചു.
ഇന്നലെ രാത്രി പത്ത് മണിയോടെ ചൗക്കിയില്‍ വെച്ചാ ണ് നാലംഗ സംഘം രാജേഷിനെ മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമി ച്ചത്. കാറിലെത്തിയ സംഘം സ്‌കൂട്ടറില്‍ കാര്‍ ഇടിച്ചുവീഴ്ത്തിയ ശേഷം രാജേഷിനെ വെട്ടുക യാ യിരുന്നു. ഗുരുതരമായി പരുക്കേറ്റ രാജേഷ് മംഗലാപുരത്ത് ചികിത്സയിലാണ് അതേസമയം രാജേഷി നെ വെ ട്ടി യത് ആളുമാറിയാ ണെന്നാണ് പോലീസിന്റെ സംശയം



No comments:

Post a Comment