Latest News

യൂത്ത് കോണ്‍ഗ്രസ്സ് താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു

പയ്യന്നൂര്‍:മഴക്കാല രോഗങ്ങളും ഡെങ്കിപ്പനിയുള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികളും പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പയ്യന്നൂ ര്‍ താലൂക്ക് ആശുപത്രിയുടെ കെ ടുകാര്യസ്ഥതയും ചികിത്സാ സൗ കര്യങ്ങളുടെ അഭാവവും ഡോക ്ടര്‍മാരുടെ കുറവും ചൂണ്ടിക്കാണിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ്സ് പയ്യന്നൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആ ശുപത്രി സൂപ്രണ്ട് വി. ലേഖയെ തടഞ്ഞുവെച്ചു. സ്വകാര്യ ആശുപത്രികെ വഴിവിട്ടുസഹായിക്കുന്ന സമീപനമാണ് അധികൃതരിവിടെ വെച്ചുപുലര്‍ത്തുന്നതെന്ന് ആരോപിച്ചു. വിഷയത്തില്‍ എത്രയും പെട്ടെന്ന് പരിഹാര നടപടികള്‍ ഉണ്ടാകണമെന്ന് ഉന്നയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡി.എം.ഒയുമായി സംസാരിച്ച് കൂടുതല്‍ ഡോ ക്ടര്‍മാരെ നിയമിക്കാമെന്ന രേ ഖാമൂലമുള്ള ഉറപ്പിന്മേല്‍ ഉപരോദം അവസാനിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് സതീശന്‍ കാര്‍ത്തികപ്പള്ളി, കെ.ടി. ഹരീഷ്, അതുല്‍ബി.കൃഷ്ണ, പയ്യന്നൂര്‍വിനീത് കുമാ ര്‍, കിരണ്‍വണ്ണാടില്‍, എജി. ഷെ രീഫ്, ദിബിന്‍നായര്‍, ബാബുരാജ് കൊഴുമ്മല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment