Latest News

വൃക്ഷത്തൈകള്‍ നശിപ്പിച്ച സംഭവം മൂന്നുപേര്‍ക്കെതിരെ കേസ്

പയ്യന്നൂര്‍: കരിവെള്ളൂര്‍ വാണിയില്ലം സോമേശ്വരി ക്ഷേത്ര പരിസരത്ത് നട്ടവഋക്ഷ തൈകള്‍ നശിപ്പിച്ച സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ക്ഷേത്രം സമുദായി കെ.വി. ബാലന്റെ പരാതിയില്‍ കുതിരുമ്മലിലെ രാഹുല്‍രാജ്, വിനോദ്, സജി എന്നിവര്‍ക്കെതിരെയാണ്പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.
പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സി. കൃഷ്ണന്‍ എം.എല്‍.എയുടെ കനിമധുരം പദ്ധതിയില്‍ അഞ്ഞൂറ് ഔഷധ-ഫല വൃക്ഷത്തൈകള്‍ ഇക്കഴിഞ്ഞ ഞായറാഴ്ച ക്ഷേത്ര പറമ്പില്‍ നട്ടിരുന്നു. ഇതാണ് നട്ട് കഴിഞ്ഞ ഉടനെ നശിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് എം. രാഘവന്റെ അധ്യക്ഷതയില്‍ എം.എല്‍.എ തന്നെയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. രാഷ്ട്രീയ-സാമൂഹ്യ രംഗത്തുള്ളവരും ക്ഷേത്രംആചാരക്കാരും വാല്യക്കാരും നാട്ടുകാരുമുള്‍പ്പെടെ നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. വേപ്പ്, ലക്ഷ്മിതരു, മന്ദാരം, പേര തുടങ്ങിയ വിവിധയിനം വൃക്ഷത്തൈകളാണ് നട്ട് മണിക്കൂറുകള്‍ക്കകം നശിപ്പിച്ചത്.

No comments:

Post a Comment