Latest News

മിഡ് ടൗണ്‍ റോട്ടറി പുരസ്‌കാര നിറവില്‍

പയ്യന്നൂര്‍: മിഡ് ടൗണ്‍ റോട്ടറി ക്ലബ്ബിന് റോട്ടറി ഡിസ്ട്രിക്ട് 32012ന്റെ പതിനഞ്ച് അവാര്‍ഡുകള്‍ . ഡിസ്ട്രിക്ടിലെ ഏറ്റവും മികച്ച സെക്രട്ടറിയായി സി.എം. സത്യജിത്തിനെ തിരഞ്ഞെടുത്തു. മികച്ച ഇന്നോവേറ്റീവ് പ്രസിഡണ്ട് ക്ലബ്ബ് പ്രസിഡണ്ട് കെ.യു കലാധരനാണ്. മികച്ച ക്ലബ്ബിനുള്ള അവാര്‍ഡും ഇവര്‍നേടി. ജൈവകൃഷിക്ക് നല്‍കിയ പ്രോത്സാഹനം വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി തയ്യല്‍ മെഷീന്‍, സേവ് വാട്ടര്‍ സേവ് എനര്‍ജി, സൈക്കിള്‍ റാലി, വായനശാലകളെ പ്രോത്സാഹിപ്പിക്കല്‍, വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡെന്റല്‍ സംരക്ഷണ ക്ലാസുകള്‍, കുടനിര്‍മ്മാണം, കാന്‍സര്‍ രോഗികള്‍ക്കുള്ള സാമ്പത്തിക സഹായം, ട്രാഫിക് കോണ്‍വെക്‌സ് മിറര്‍ സംവിധാനം എന്നിവയ്‌ക്കെല്ലാം ഡിസ്ട്രി ക്ട് ഗവര്‍ണറുടെ അവാര്‍ഡ് ലഭിച്ചു. മികച്ച പ്രവര്‍ത്തനത്തിന് ക്ലബ്ബിലെ അംഗം കൂടിയായ അസിസ്റ്റന്റ് ഗവര്‍ണര്‍ ഡോ. അനില്‍ മേലത്തിനും അവാര്‍ഡ് ലഭിച്ചു.


No comments:

Post a Comment