Latest News

വായനാസദസ്സ്

പയ്യന്നൂര്‍: വായനാവാരാചരണത്തിന്റെ ഭാഗമായി അന്നൂര്‍ സഞ്ജയ് സ്മാരക ഗ്രന്ഥാലയത്തില്‍ പി.എന്‍. പണിക്കര്‍ അനുസ്മരണവും വായനാസദസ്സും സംഘടിപ്പിച്ചു. വി.എം. ദാമോദരന്റെ അധ്യക്ഷതയില്‍ എഴുത്തുകാരന്‍ എ.വി സന്തോഷ്‌കുമാര്‍ ഉല്‍ഘാടനം ചെയ്തു.ചടങ്ങില്‍ മുതിര്‍ന്ന വായനക്കാരെ ആദരിച്ചു. പി.അപ്പുക്കുട്ടന്‍, വി.കെ.ദേവകി, പി.രവിചന്ദ്രന്‍, കെ. രാമചന്ദ്രന്‍, സി.കെ.ഹരീന്ദ്രന്‍എന്നിവര്‍ പ്രസംഗിച്ചു. ബാലവേദി കുട്ടികളുടെ വായനാനുഭവവും നടന്നു. 

No comments:

Post a Comment