Latest News

കലാമിന്റെ പ്രതിമ അനാവരണം ചെയ്തു

പയ്യന്നൂര്‍: നഗരസഭ പുതിയ ബസ് സ്റ്റാന്റിന് സമീപമുള്ള കുട്ടികളുടെ പാര്‍ക്കില്‍ നിര്‍മ്മിച്ച മുന്‍ രാഷ്ട്രപതി അബ്ദുള്‍കലാമിന്റെ ശില്‍പം അനാവരണം ചെയ്തു. സി. കൃഷ്ണന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍ ഉപാധ്യക്ഷ കെ.പി ജ്യോതി, നഗരസഭാ സെക്രട്ടറി ജി. ഷെറി, സ്ഥിരം സമിതി അധ്യക്ഷന്മാര്‍, നഗരസഭാ കൗണ്‍സിലര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. ശില്‍പം തയ്യാറാക്കിയ ശില്‍പി ഉണ്ണി കാനായിക്ക് മന്ത്രി ഉപഹാരം നല്‍കി. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ എപ്ലസ് നേടിയ നഗരസഭാ പരിധിയിലെ വിദ്യാര്‍ത്ഥികളെയുംഅനുമോദിച്ചു.

No comments:

Post a Comment