Latest News

കടത്തനാട് കെ.പി.സി.ജി.എം കളരി സംഘം ഉദ്ഘാടനം ഇന്ന്

പയ്യാവൂര്‍: കടത്തനാട് കെ.പി.സി.ജി.എം കളരി സംഘം പയ്യാവൂര്‍ ബസ് സ്റ്റാന്‍ഡിനു സമീപം പുതുക്കുളത്തില്‍ ബില്‍ഡിംഗില്‍ പുതുതായി നിര്‍മ്മിച്ച കളരിയുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാലരമണിക്ക് ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വസന്തകുമാരി നിര്‍വ്വഹിക്കും. പയ്യാവൂര്‍ ഗ്രാമപഞ്ചായത്തംഗം ജോയി ജോസഫ് പൂവന്നിക്കുന്നേല്‍ അദ്ധ്യക്ഷത വഹിക്കും.സി.പി.ഐ.എം ഏരിയ സെക്രട്ടറി പി.വി.ഗോപിനാഥ് കച്ചവിതരണം നിര്‍വ്വഹിക്കും. കളരിപ്പയറ്റ് മാര്‍ഷ്യല്‍ അക്കാദമി ജില്ലാ സെക്രട്ടറി വത്സന്‍ ഗുരുക്കള്‍, ചമ്പാട്, കെ.ആര്‍.മോഹനന്‍, മുല്ലപ്പള്ളി ചാക്കോ, ടോമി പറത്താനത്ത്, എം.രാമചന്ദ്രന്‍ ഗുരുക്കള്‍ എന്നിവര്‍ ആശംസകള്‍ നേരും. കടത്തനാടന്‍, വടക്കന്‍, തെക്കന്‍ യോഗയും ഇവിടെ പരിശീലിപ്പിക്കുന്നുണ്ടെന്നും, കളരിപ്പയറ്റിന്റെ ഏകീകരണം ജനകീയവല്‍ക്കരിക്കുന്നതിനു വേണ്ടി പുതുതായി രൂപം കൊണ്ട ഇന്ത്യന്‍ മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമിയുടെ സിലബസ് പ്രകാരം കുട്ടികളെ മാനസിക, ശാരീരിക വളര്‍ച്ചയ്‌ക്കൊപ്പം സജ്ജമാക്കുമെന്നും ,കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും, സ്ത്രീകള്‍ക്കും പ്രത്യേകം പ്രത്യേകം പരിശീലനം കൊടുക്കുമെന്നും ഗുരുക്കള്‍ ശൈലജ രാമചന്ദ്രന്‍ അറിയിച്ചു.






No comments:

Post a Comment