Latest News

രാത്രികാലങ്ങളില്‍ താലൂക്ക് ആശുപത്രിയിലെത്തുന്നവര്‍ക്ക് ദുരിതം

പയ്യന്നൂര്‍: പനി ബാധിച്ച് രാത്രികാലങ്ങളില്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി യെത്തുന്ന രോഗികളെ ഡ്യൂട്ടി ഡോക്ടര്‍ അവഗണിക്കുന്നതായി പരാതി. പകര്‍ച്ച പ നിയില്‍ ദുര ിതം പേറുന്ന പയ്യന്നൂരും പരിസരത്തുമുള്ള രോഗികളും ഇവ ര്‍ ക്കൊപ്പം സഹായികളായി എത്തുന്നവരുമാണ് ചികിത്സയില്‍ പക്ഷഭേദവുംഅവഗണനയും കാണിക്കുന്നതായി പരാതിപ്പെടുന്നത്. ഇന്നലെ രാത്രി എട്ടരമണിയോടെ കലശലായ പനി ബാ ധി ച്ച താലൂക്ക് ആശുപത്രിക്ക് സമീപത്തെ അമ്പത്തിനാലുകാരിയെ യും കൂട്ടി മകള്‍ ചികിത്സ തേടി ആശുപത്രിയിലെത്തിയിരുന്നു. എന്നാല്‍ രോഗികളെ പരിശോധിക്കാതെ മാറിനിന്ന ഡ്യൂട്ടി ഡോ ക്ടര്‍സമ്മര്‍ദ്ദത്തെ തുടര്‍ന്ന് രോ ഗികളെ പരിശോധിച്ചുവിടുകയായിരുന്നുവത്രെ.എന്നാല്‍ പരിശോധന കഴിഞ്ഞ് വീട്ടിലെത്തിയ വീ ട്ടമ്മ കുഴഞ്ഞുവീഴുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇവരെബന്ധുക്ക ള്‍ പയ്യന്നൂരിലെ സ്വകാര്യ ആ ശുപത്രിയിലെത്തിക്കുകയായിരുന്നു.


No comments:

Post a Comment