Latest News

ചെമ്പേരി വൈ.എം.സി.എ.യുടെ നേതൃത്വത്തില്‍ മഴക്കുഴി നിര്‍മ്മാണം തുടങ്ങി

പയ്യാവൂര്‍ :പാഴായി ഒഴുകിപ്പോകുന്ന മഴവെള്ളം സംഭരിച്ച് മണ്ണില്‍ താഴ്ത്തി ഭൂമിയുടെ ജലശേഷി വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വൈ.എം.സി.എ. കേരളാ റീജിയണ്‍ വിവിധ യൂണിറ്റ് വൈ. എം. സി.എകളുമായി സഹകരിച്ച് പതിനായിരം മഴക്കുഴികള്‍ നിര്‍മ്മിച്ച് ജലസംഭരണം സാദ്ധ്യമാക്കുന്നു. ഈ പദ്ധതിയുടെ ഭാഗമായി ചെ മ്പേരി വൈ.എം.സി.എ ഇരുന്നൂറ് മഴക്കുഴികള്‍ നിര്‍മ്മിക്കുന്നതിന്റെ ഉദ്ഘാടനം വൈ.എം.സി.എ കേരളാ റീജിയണ്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോഷി കുന്നത്ത് ഉദ്ഘാടനം ചെയ്തു.ചെമ്പേരി യൂണിറ്റ് പ്രസിഡന്റ് മാത്യു അടുപ്പുകല്ലിങ്കല്‍ ,പ്രോഗ്രാം ഡയറക്ടര്‍ ജെയ്‌സണ്‍ നെല്ലിക്കാതടത്തില്‍, സിബി പിണക്കാട്ട്, ബാബുക്കുട്ടി കഴുകന്‍ മാക്കല്‍, സജിത്ത് കൊച്ചുപറമ്പില്‍, സാജു പുലിയൂറുമ്പില്‍, ബോബി കടുവാതൂക്കില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment