Latest News

ഇസ്രായേല്‍, ഫലസ്തീന്‍, ജറൂസലം


ഇസ്രായേല്‍ ഒരു പരമാധികാര രാഷ്ട്രമാണ്. എന്നാല്‍ ഫലസ്തീന്‍ സ്വതന്ത്ര രാഷ്ട്ര പദവിയിലല്ല. ഇസ്രായേലിന്റെ വിസയിലാണ് ഫലസ്തീന്‍ പ്രദേശങ്ങളും
സന്ദര്‍ശിക്കേണ്ടത്.
ഈജിപ്തില്‍ നിന്നും പോയ ഞങ്ങള്‍ക്ക് ഇസ്രേയില്‍ ചെക്ക് പോസ്റ്രില്‍
മൂന്നുമണിക്കൂര്‍ സമയം വിസക്ക് വേണ്ടി കാത്തുനില്‍ക്കേണ്ടി വന്നു.
ജൂതന്മാരുടെ ഇസ്രായേലും മുസ്ലിംകളുടെ
ഫലസ്തീനും എപ്പോഴും സംഘര്‍ഷാവസ്ഥയിലാണ്.എപ്പോഴാണ് കുഴപ്പം പൊട്ടിപ്പുറപ്പെടുകയെന്ന ആശങ്കയിലായിരുന്നു ഞങ്ങള്‍. ഞങ്ങള്‍ ഇസ്രായേല്‍ വിട്ട് ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും വിദേശത്തുനിന്നും വന്ന സഞ്ചാരികളുടെ വാഹനത്തിന് നേരെ ബോംബേറ് നടന്നു. ഇസ്രായേലിനെ കാത്തുനിന്ന് തൊട്ടടുത്ത ഫലസ്തീന്‍ പ്രദേശത്തേക്ക് പോകുകയായിരുന്ന
ഞങ്ങളുടെ ബസ്സില്‍ ഇടക്ക് ഇസ്രായേലിന്റെയും ചിലേടത്ത്
ഫലസ്തീന്റെയും പോലീസ് കയറി
യാത്രാ രേഖകള്‍ പരിശോധിച്ചു, മാന്യമായാണ് യാത്രക്കാരോട് പോലീസുകാര്‍ പെരുമാറിയത്. ഫലസ്തീനുള്ളില്‍ കൂടി, ഇസ്രായേലിലേക്കും അവിടെ നിന്ന് ഫലസ്തീനിലേക്കും മാറിമാറിയാണ് ബസ്സ്
ഓടിയിരുന്നത്.നേരത്തെ ഫലസ്തീന്‍ രാജ്യം വലുതും ഇസ്രായേല്‍
ചെറുതുമായിരുന്നു. പില്‍ക്കാലത്ത് ഇസ്രായേലിന്റെ വെട്ടിപ്പിടുത്തം മൂലം വിസ്തൃതി നേരെ മറിച്ചായി. കേരളത്തിന്റെ പകുതി വിസ്തൃതിയേ ഇപ്പോഴും ഇസ്രായേലിനുള്ളു. 7848 ചതുരശ്രമൈല്‍ തെല്‍അവീവാണ് ഇസ്രായേലിന്റെ തലസ്ഥാനം. ഫലസ്തീന്‍ തലസ്ഥാനത്തിന്റെ പേര് റാം അല്ലാഹ്( രാമല്ല) എന്നാണ്. ഇസ്രായേല്‍ രാജ്യം ജനിക്കുന്നതിന് മുമ്പ് ഫലസ്തീന്‍ എന്നായിരുന്നു പേര്. ചരിത്രാതീത കാലം മുതല്‍ക്കെ ഫിലിസ്ത്യര്‍ അധിവസിച്ചുവന്ന ഈ പ്രദേശം 1300 വര്‍ഷം അറബികളുടെ കൈയ്യിലായിരുന്നു. ജൂതമതവും (യൂദമതം) ക്രിസ്തുമതവും ജനിച്ചതും വളര്‍ന്നതും ഇസ്രായേല്‍ ഫലസ്തീന്‍ പ്രദേശങ്ങളിലാണ്. മുസ്ലിംകള്‍ക്ക് മക്കയും മദീനയും കഴിഞ്ഞാലുള്ള പുണ്യഭൂമിയായ ബെത്തുല്‍മുഖദിസ്
ജറൂസലമില്‍ ഇവിടെയാണ്. ഇതിപ്പോള്‍ ഇസ്രായേലിന്റെ അധീനത്തിലാണ്. ഈ പള്ളിയുടെ കവാടത്തില്‍ നല്‍ക്കുന്ന ഇസ്രായേല്‍ പോലീസ് പരിശോധിച്ചു
മാത്രമേ പാലസ്തീനികള്‍ ഉള്‍പ്പെടെയുള്ളവരെ പള്ളിയിലേക്ക് കടത്തി
വിടുകയുള്ളു.ഞങ്ങള്‍ താമസിച്ചിരുന്നത് ബത്‌ലഹേം നഗരത്തിലെ ഹോട്ടലിലാണ് 1967ലെ യുദ്ധത്തിന് ശേഷമാണ് ബൈതുല്‍ മുഖദ്ദസ് പള്ളി ഇസ്രയേലിന് കീഴിലായത്.
ജൂഷ് റിപ്പബ്ലിക് ഓഫ് ദ സ്റ്റേറ്റ് ഓഫ് ദ ഇസ്രായേല്‍ എന്നാണ് ഇസ്രായേല്‍ രാഷ്ട്രത്തിന്റെ ഔദ്യോഗിക നാമം. പടിഞ്ഞാറ്
മധ്യധരണാഴിയും കിഴക്ക് ജോര്‍ദ്ദാന്‍, സിറിയ എന്നീ രാജ്യങ്ങളും തെക്ക്
ഈജിപ്തുമാണ്. ജറൂസലം പഴയതും പുതിയതുമായി വിഭജിക്കപ്പെട്ടിരിക്കുന്നു. പുതിയ ജറൂസലമിലാണ് ഈ സ്രായേല്‍ തലസ്ഥാനംപഴയ ജറൂലമില്‍
ഫലസ്തീനികള്‍
മാത്രമെയുള്ളു
മുസ്ലിംകള്‍ക്കും
കൃസ്ത്യാനികള്‍ക്കും
ജൂതന്മാര്‍ക്കും പുണ്യ
നഗരമാണ് ജരൂസലം.
ജറൂസലം പട്ടണത്തോട് ചേര്‍ന്ന് കിടക്കുന്ന
കാല്‍വരി പ്രദേശം കൃസ്ത്യന്‍
പുണ്യകേന്ദ്രമാണ്.
യേശുവിനെ കുരിശില്‍
തറച്ചുവെന്നും ഖബറടക്കം ചെയ്യപ്പെട്ടുവെന്നും കൃസ്ത്യന്‍ സമൂഹം
വിശ്വസിക്കുന്ന സ്ഥലങ്ങള്‍ കാല്‍വരിയിലാണ്.
ഫലസ്തീന്‍ രാഷ്ട്രം ഒരര്‍ത്ഥത്തില്‍ ഇസ്രായേല്‍ പ്രദേശങ്ങളാല്‍ വലയം ചെയ്യപ്പെട്ടതുപോലെയാണ്. ഫലസ്തീന്‍കള്‍ക്ക്
എന്തെങ്കിലും സാധനങ്ങള്‍ ഇറക്കുമതി ചെയ്യണമെങ്കില്‍ ഇസ്രായേല്‍
അനുവദിക്കണം.
ഏക അന്തരാഷ്ട്ര
വിമാനത്താവളം
ഇസ്രായേലിലെ
ടെല്‍അവീവ്
വിമാനത്തവളാണ്.
ബത്‌ലഹേമില്‍
യേശുവിനെപ്രസവിച്ച സ്ഥലം തിരുന്നുവതാര ദേവാലയം ചര്‍ച്ച് ഓഫ് നാറ്റിവിറ്റി ഞങ്ങള്‍
സന്ദര്‍ശിച്ചു. ഇതിന്
സമീപത്തായി മസ്ജിദ്
ഉമര്‍ സ്ഥിതി ചെയ്യുന്നു. യേശു ജനിച്ച സ്ഥലം ഒരു ചര്‍ച്ചിന്റെ ഉള്ളില്‍ ഭൂഗര്‍ഭ അറയിലെന്ന പോലെ കാണാം. എല്ലാവര്‍ക്കും പ്രവേശനമുണ്ട് ജൂതന്മാര്‍ ഇപ്പോഴുംതലക്കടിച്ചുകരുന്ന
വിലാപമതിലും ഞങ്ങള്‍ കണ്ടു ഒലീവ്മലയും സന്ദര്‍ശിച്ചു. ജറൂസലമില്‍ നിന്ന് കുറച്ചകലെയാണ് ഈ മതില്‍. അഞ്ഞൂറ് വര്‍ഷം പ്രായമുള്ള ഒലീവ് മരം കൗതുകമായി. ഇരുന്നൂറ് വര്‍ഷം മാത്രമാണ് ഒലീവ് മരങ്ങളുടെ പ്രായം
മുസ്ലിംകള്‍ മാത്രം
താമസിക്കുന്ന ഒലീവ്
മലയില്‍ ഒരു ജൂതന്റെ വീട് മാത്രമെയുള്ളു ഈ വീടിന് മുകളില്‍ ഇസ്രായേല്‍ പതാക പാറിക്കളിക്കുന്നു.
പ്രശ്‌സതമായ ജറീക്കോ കുന്ന് ജനവാസ കേന്ദ്രമാണ്. ഇവിടത്തെ മാനവ
സംസ്‌കാരത്തിന്
ഒമ്പതിനായിരം വര്‍ഷത്തെ പഴക്കമുണ്ട്. ഫരോവയുടെ പീഡനത്തിനിരയായ
മോശയുടെ
അനുയായികളായ
ബങ്ക്ര ഇസ്രായേല്യര്‍
നാല്‍പതുവര്‍ഷം അലഞ്ഞുതിരിഞ്ഞതിനുശേഷം
ഇവിടെയാണ്
എത്തിച്ചേര്‍ന്നത്.
ഇതിനടുത്തുള്ള
നോബോലയില്‍ വെച്ചാണ് മോശ (മൂസാനബി) ബി.സി 1400ല്‍രോഗംബാധിച്ചു
മരിച്ചത്.

No comments:

Post a Comment