Latest News

പട്ടും വളയും നല്‍കി ആദരിക്കല്‍ നാളെ

കരിവെള്ളൂര്‍: കരിവെള്ളൂര്‍ -പാലക്കുന്ന് കുഞ്ഞാല്‍തറമെട്ട ശ്രീ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനത്ത് മാര്‍ച്ച് പതിനേഴ്, പതിനെട്ട്, പത്തൊമ്പത് തീയതികളില്‍ നടന്ന ഒറ്റക്കോല മഹോത്സവത്തില്‍ ഒറ്റക്കോലത്തിന്റെ കോലധാരിയായ പ്രണവ് കൊടക്കാടിനെ അദ്ദേഹത്തിന്റെ കഴിവിന്റെ അംഗീകാരമായി പട്ടുംവളയും പണിക്കര്‍ സ്ഥാനവും നല്‍കി ആചാരപ്പെടുത്തുന്നു. നാളെ രാവിലെ ഒമ്പതേമുക്കാല്‍ മണിക്ക് കണ്ണൂര്‍ ചിറക്കല്‍ കോവിലകത്ത് വെച്ച് പട്ടുംവളയും പണിക്കര്‍ സ്ഥാനവും നല്‍കി ആദരിക്കും.

No comments:

Post a Comment