Latest News

സ്വകാര്യ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ഗുരുതരം

പയ്യന്നൂര്‍:ദേശീയപാതയില്‍ ഏഴിലോട് അറത്തിപറമ്പ് റോഡില്‍ സ്വകാര്യബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ഗുരുതരം.
ഇന്ന് രാവിലെ എട്ടേമുക്കാല്‍ മണിയോടെയാണ് അപകടം. പയ്യന്നൂരില്‍ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന കെ. എല്‍. 58-ടി. 916 നമ്പര്‍ സ്വകാര്യ ബസ്സും കെ.എല്‍. 60-ജി.9093നമ്പര്‍ സ് കൂട്ടറുമാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരുക്കേറ്റ സ്‌കൂട്ടര്‍യാത്രക്കാരായ കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പ് സ്വദേശികളായ ഷിജു നിലയത്തില്‍ ഷിജു(27), ജിതിന്‍ (28)എന്നിവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇരുവരും പറശ്ശിനിക്കടവ് ക്ഷേത്രത്തിലേക്ക് പോയി മടങ്ങവെയാണ് അപകടത്തില്‍ പെട്ടത്.പരുക്ക് ഗുരതരമായതിനാല്‍ ഇരുവരേയും മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെനേരം ഗതാഗത തടസ്സം നേരിട്ടു.

No comments:

Post a Comment