Latest News

ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്നും കണ്ടെത്തിയ മാരകായുധങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണം- സി കൃഷ്ണന്‍ എം.എല്‍.എ

 പയ്യന്നൂര്‍: കോറോം നോര്‍ത്തിലെ ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്നും കണ്ടെത്തിയ മാരകായുധങ്ങളെക്കുറിച്ചും ബോംബ് ശേഖര ത്തെക്കുറിച്ചും സമഗ്രമായി അന്വേഷിക്കണമെന്ന് സി കൃഷ്ണന്‍ എംഎല്‍എ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പയ്യന്നൂരും പരിസരപ്ര ദേശങ്ങളിലും സംഘര്‍ഷം പടര്‍ത്താന്‍ ആര്‍എസ്എസുകാര്‍ ആയുധങ്ങള്‍ ശേഖരിക്കുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചലില്‍ വെള്ളിയാഴ്ച പകല്‍ ഒന്നരയോടെ കോറോം നോര്‍ത്തിലെ വായനശാലക്ക് സമീപത്തെ ആര്‍എസ്എസ് കേ ന്ദ്രത്തില്‍ നിന്നാണ് ഒമ്പത് വടിവാളുകളും മാരക പ്രഹരശേഷിയുള്ള ഒരു സ്റ്റീല്‍ ബോംബും കണ്ടെത്തിയത്. ആര്‍എസ്എസ് കാര്യാലയത്തിന് സമീപത്തെ കുറ്റിക്കാട്ടില്‍ ചാക്കില്‍കെട്ടിയ നിലയിലായിരുന്നു വടിവാള്‍. സമീപത്ത് തന്നെ ബക്കറ്റില്‍ പൂഴിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു ബോംബ്. തുടര്‍ന്ന് പയ്യന്നൂര്‍ സി ഐ എം പി ആസാദിന്റെ നേതൃത്വത്തില്‍ പൊലീസും ബോംബ് സ്‌ക്വാഡുംഎത്തിയാണ് ആയുധങ്ങളും ബോംബും കസ്റ്റഡിയിലെടുത്തത്.
സമാധാനം നിലനില്‍ക്കുന്ന പയ്യന്നൂര്‍, കോറോം പ്രദേശത്ത് ബോധപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാനാണ് ആര്‍എസ്എസുകാര്‍ ആയുധങ്ങള്‍ ശേഖരിച്ചതെന്നാണ് സൂചന. വാടകക്കെടുത്ത വാഹനങ്ങ ളില്‍ ആയുധങ്ങളുമായി ആര്‍എസ്എസുകാര്‍ രാത്രികാലങ്ങളില്‍ ചുറ്റിത്തിരിയുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പും ആര്‍എസ്എസുകാര്‍ സ്റ്റീല്‍ ബോംബുകള്‍ ഓട്ടോറിക്ഷയില്‍ കടത്തുമ്പോള്‍ ഈ പ്രദേശത്ത് നിന്നും നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. ആയുധശേഖരത്തെക്കുറിച്ച് പൊലീസ് സമഗ്രമായ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

No comments:

Post a Comment