Latest News

പരിസ്ഥിതി ദിനം ആചരിച്ചു


പയ്യന്നൂര്‍:ലോക പരിസ്ഥിതി ദിനാചരണം പുഞ്ചക്കാട് സെന്റ് മേരീസ് യു.പി. സ്‌കൂളില്‍ മാടായിപ്പാറസംരക്ഷണ സമിതി സെക്രട്ടറി കെ.പി ചന്ദ്രാംഗദന്‍ ഉദ്ഘാടനം ചെയ്തു. എന്‍.വി മോഹനന്‍ അധ്യക്ഷനായി. പ്രധാനാധ്യാപിക സിസ്റ്റര്‍ അനീഷ, സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. പെരളം എ.എല്‍.പി സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണം സ്‌കൂള്‍ ലീഡര്‍ കാശിനാഥിന് വൃക്ഷത്തൈ നല്‍കി പരിസ്ഥിതി പ്രവര്‍ത്തകന്‍ എ.വി. നാരായണന്‍ ഉദ്ഘാടനം ചെയ്തു. കെ.സി ശ്രീകല അധ്യക്ഷയായി.ആര്‍.കെ. സുധാമണി, കെ. മിനി, വി. സിന്ധു എന്നിവര്‍ പ്രസംഗിച്ചു. പയ്യാവൂര്‍: കാഞ്ഞിരക്കൊല്ലി കാദര്‍ ഖാജി മെമ്മോറിയല്‍ യു.പി. സ്‌കൂളില്‍ വിവിധ മരങ്ങളുടെ തൈകള്‍ നട്ടുപിടിപ്പിച്ചു കൊണ്ട് പരി സ്ഥിതി ദിനം ആഘോഷിച്ചു. ചടങ്ങില്‍ വൃക്ഷതൈ നട്ടു കൊണ്ട് ഫാ.ജോസ് ആനാനിക്കല്‍ ഉത്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ജോണി തോമസ് കെ., പി.ടി.എ പ്രസിഡന്റ് ടോമി കുളമ്പില്‍, ഡ്രൈവേര്‍സ് യൂണിയന്‍ പ്രതിനിധി ബേബി ഇല്ലിക്കല്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോമി ആനത്താര ,അ ധ്യാപകര്‍ എന്നിവര്‍ വിവിധ വ്യക്ഷ തൈകള്‍ നട്ടു. അധ്യാപകരായ ലൈസമ്മ തോമസ്, ബോബി ചെറിയാന്‍ എന്നിവര്‍ പരിസ്ഥിതി ദിന ത്തെക്കുറിച്ചും മരങ്ങള്‍ വെച്ചുപിടിപ്പിക്കേണ്ടതിന്റെ പ്രാധാന്യ ത്തെക്കുറിച്ചും കുട്ടികളോട് സംസാരിച്ചു.എല്ലാ കുട്ടികളും അഞ്ച് തൈകള്‍ വീതം വീട്ടില്‍ നടുമെന്ന് പ്രതിജ്ഞയെടുക്കുകയും അതു പ്രാവര്‍ത്തികമാക്കാന്‍ രക്ഷിതാക്കളുടെ സഹകരണം തേടാനും തീരുമാനിച്ചു.
പയ്യാവൂര്‍: സെന്റ് ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളില്‍ പരിസ്ഥിതി ദിനം സമുചിതമായി ആലോഷിച്ചു.പയ്യാവൂര്‍ ഗ്രാമപഞ്ചായത്തംഗം ബിനോയ് ആലുംങ്കതടത്തില്‍, സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ .തോംസീന്‍ ,മാനേജര്‍ സിസ്റ്റര്‍ സെറില്ല എന്നിവരുടെ നേത്യത്വത്തിന്‍ വിദ്യാത്ഥികള്‍ പയ്യാവൂര്‍ ടൗണ്‍ ചുറ്റി റാലി നടത്തി.തുടര്‍ന്ന് ബസ്റ്റാ ന്‍ഡ് പരിസരത്ത് പഞ്ചായത്തംഗം ബിനോയ് ആലുംങ്കതടത്തില്‍ വൃക്ഷത്തൈ നടുകയും ചെയ്തു. പരിസ്ഥിതി ദിനാത്തോട നുബന്ധിച്ച് സ്‌ക്കൂളില്‍ വിവിധ പരിപാടികളും സംഘടിപ്പിച്ചു. പയ്യാവൂര്‍: പൂപ്പറമ്പ് ഫുസ്‌കോ സീനിയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ പരിസ്ഥിതി ദിനവും എല്‍.കെ.ജി. പ്രവേശനോത്സവം സംയുക്കമായി ആഘോഷിച്ചു.ഫാ. വിപിന്‍ വരമ്പകത്ത് മുഖ്യ പ്ര'ാഷണം നടത്തി. കുട്ടികളുടെ നേതൃത്വത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാ ധാന്യം വെളിപ്പെടുത്തുന്ന വിവിധ കലാപരിപാടികള്‍ നടത്തുകയും പരിസ്ഥിതി ദിനപ്രതിജ്ഞ എടുക്കുകയും ചെയ്തു.ഓരോ ക്ലാസില്‍ നിന്നും ഒരു വൃക്ഷത്തൈ വീതം സ്‌ക്കൂളിലേക്ക് നല്‍കി. എല്‍.കെ.ജി പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികളെ മധുരം നല്‍കി സ്വീകരിച്ചു. തുടര്‍ന്ന് നടന്ന അരിയിലെഴുത്ത് ചടങ്ങിന് പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ഷൈനി സ്റ്റീഫന്‍, വൈസ് പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ റോണിക്ക എന്നിവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment