Latest News

ബിജുവധം: രണ്ടുപേര്‍ അറസ്റ്റില്‍

പയ്യന്നൂര്‍:ആര്‍.എസ്.എസ്. രാമന്തളി മണ്ഡല്‍ കാര്യവാഹക് സി. ബിജുവിന്റെ (34) കൊലപാതക കേസില്‍ രണ്ടുപേരെ കൂടി പയ്യന്നൂര്‍ സി.ഐ എം.പി. ആസാദ് അറസ്റ്റ് ചെയ്തു. ഓട്ടോഡ്രൈവര്‍ പുറച്ചേരിയിലെ പി. രമേശന്‍(47), ടി.വി. ധനേഷ്(32)എന്നിവരെയാണ് ഇന്ന് രാവിലെ സി.ഐ അറസ്റ്റ് ചെയ്തത്.ഇതോടെ കേസുമായി ഏഴുപേരെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിനുശേഷം പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ കോറോം മുത്തത്തിയില്‍ താമസ സൗകര്യമൊരുക്കുകയും മറ്റു സൗകര്യമൊരുക്കിക്കൊടുത്തതിനുമാണ് ഇരുവരെയും കേ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഈ കേസില്‍ ഗൂഢാലോചകുറ്റമുള്‍പ്പെടെ പ്രതിചേര്‍ക്കപ്പെട്ടവര്‍ പന്ത്രണ്ട് പേരാണ്. കേ സി ല്‍ അറസ്റ്റ് ചെയ്ത അഞ്ചുപേര്‍ റിമാന്റില്‍ കഴിയുകയാണ്. മറ്റ് പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
ഇക്കഴിഞ്ഞ മെയ് പന്ത്രണ്ടിന് വെള്ളിയാഴ്ച വൈകുന്നേരം മൂ ന്നേമുക്കാല്‍മണിയോടെയാണ് ഇന്നോവ കാറിലെത്തിയ സംഘം ബിജുവും സുഹൃത്തും സഞ്ചരിച്ച ബൈക്ക് ഇടിച്ചുവീഴ്ത്തി ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയത്.

No comments:

Post a Comment