Latest News

കെ.വെളുത്തമ്പു ഫൗണ്ടേഷന്‍ കൂലേരി സ്‌കൂളില്‍ ചെന്തെങ്ങിന്‍ തൈകള്‍ നട്ടു

തൃക്കരിപ്പൂര്‍: പരിസ്ഥിതി ദിനത്തില്‍ ഗവ.സ്‌കൂള്‍ വളപ്പില്‍ ചെ ന്തെങ്ങിന്‍ തൈകള്‍ നട്ടു പിടിപ്പിച്ചു കെ.വെളുത്തമ്പു ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍. തൃക്കരിപ്പൂര്‍ കൂലേരി ഗവ. എല്‍പി സ്‌കൂളിലാണ് പരിസ്ഥിതി ദിനാചരണഭാഗമായി ചെന്തെങ്ങിന്‍ തൈകള്‍ നട്ടത്. സ് കൂള്‍ അങ്കണത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം പി.വി. പത്മജ ചെ ന്തെങ്ങിന്‍ തൈകള്‍ നട്ടു. സ്‌കൂള്‍ പരിസരത്തു നടന്ന ചടങ്ങില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അഡ്വ.കെ.കെ. രാജേന്ദ്രന്‍ അധ്യക്ഷത വ ഹിച്ചു. സ്‌കൂള്‍ മുഖ്യാധ്യാപകന്‍ എം.പി. രാഘവന്‍, ബ്ലോക്ക് പ ഞ്ചായത്ത് അംഗം സി. രവി, തൃക്കരിപ്പൂര്‍ ഫാര്‍മേഴ്‌സ് ബാങ്ക് പ്ര സിഡന്റ് കെ.വി. ജതീന്ദ്രന്‍, പി.വി.കണ്ണന്‍ മാസ്റ്റര്‍, കെ.പി.ജയദേവന്‍, കെ.വി. വിജയന്‍, കെ.വി. മുകുന്ദന്‍, കഞ്ചിയില്‍ പത്മനാ'ന്‍ എന്നിവര്‍ പ്രസംഗിച്ചു. ഗോപാലന്‍ കലയക്കാരന്‍, ഇ. ശശിധരന്‍, കെ. അശോകന്‍, ഒ. രവീന്ദ്രന്‍, കെ.വി. കുഞ്ഞിരാമന്‍, കെ.പി. സുരേശന്‍, സി. ശ്രീധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.


No comments:

Post a Comment