Latest News

വജ്രൂബിലി ആഘോഷം തിങ്കളാഴ്ച

പയ്യന്നൂര്‍: ഏച്ചിലാംവയല്‍ ഗ്രാമീണ വായനശാല ആന്റ് ഗ്രന്ഥാലയം വജ്രജൂബിലി ആഘോഷം പത്തൊമ്പതിന് തിങ്കളാഴ്ച വൈകുന്നേരംനടക്കും
വ നാലര മണിക്ക് സഹകരണ-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സി. കൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. അംബികാസുതന്‍ മാങ്ങാട് മുഖ്യാതിഥിയായിരിക്കും.നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍, പി.കെ. ബൈജു, വി. നാരായണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. തുടര്‍ന്ന് മലപ്പുറം ലിറ്റില്‍ എര്‍ത്ത് സ്‌കൂള്‍ തിയറ്റര്‍ അവതരിപ്പിക്കുന്ന ക്ലാവര്‍ റാണി നാടകം അരങ്ങേറും.
വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പതിനെട്ടിന് ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് കോത്തായിമുക്ക് കേന്ദ്രീകരിച്ച് വിളംബര ഘോഷയാത്ര നടക്കും.


No comments:

Post a Comment