Latest News

പെട്ര:യമല തുരന്നുണ്ടാക്കിയ മൃതനഗരം

ലോകാല്‍ഭൂതങ്ങളി ലൊന്നും ലോകപൈതൃക പട്ടികയില്‍ നേരത്തെ
പെട്ടതുമായ പുരാതന അത്ഭുത നഗരത്തിന്റെ ശേഷിപ്പുമായ പെട്ര ജോര്‍ദ്ദാന്‍ തലസ്ഥാനമായ അമ്മാനില്‍ നിന്നും മുന്നൂറ് കിലോമീറ്റര്‍ അകലെയാണ്. ബസ്സില്‍ യാത്ര ചെയ്താണ് ഇവിടെ ഞങ്ങളെത്തിയത്. പെട്രയെന്നാല്‍
പാറയെന്നര്‍ത്ഥം. നേരത്തെയുള്ള പേര് സെല എന്നായിരുന്നു. ഗ്രീക്ക് ഭാഷായണ് പെട്ര. റോക്കി സിറ്റിയെന്നും ഇതിന് പേരുണ്ട്. ബി.സി. നൂറാം നൂറ്റാണ്ടിലെ പ്രമുഖ ഗോത്രവര്‍ഗ്ഗമായിരുന്ന നെബാത്യന്‍സിന്റെ
ആസ്ഥാനമായിരുന്നു. പ്രാചീന കാലത്ത് വലിയ വാണിജ്യ കേന്ദ്രമായിരുന്നു ഏഡന്‍ മലനിരകളുടെ നടുവിലാണ്.ഇത് മധ്യപൂര്‍വ്വ ദേശങ്ങളിലെ പല
വാണിജ്യപഥങ്ങളും ഇവിടെ സംഗമിച്ചിരുന്നു. ചെങ്കടല്‍ അവസാനിക്കുന്നിടത്തുനിന്നും വടക്കോട്ട് മാറിയും അഖബ പ്രദേശത്തുനിന്നും ഏറെ അകലെയുമാണ് പെട്ര. പ്രവാചകന്മാരായ നോഹ, ഹൂദ്, സാലിഹ് എന്നിവരുമായി
ബന്ധപ്പെട്ടതാണ് നെബാത്യന്‍സ് ഗോത്രചരിത്രം. നബാത്ത്യന്‍സ് ഗോത്ര ജനതയാണ് മലക്കുള്ളിലെ കരിങ്കല്ലില്‍ ഈ വിസ്മയനഗരം കൊത്തിനിര്‍മ്മിച്ചത്.
രണ്ടായിരത്തിയഞ്ഞൂറ് വര്‍ഷം പഴക്കമുണ്ട്. ഈ നഗരത്തിന് ഈജിപ്ത്, ഗ്രീക്ക്,
മൊസാപൊട്ടാമിയോ, റോമന്‍ എന്നീ സംസ്‌കാരങ്ങള്‍ സമന്വയിച്ച
വാസ്തുശില്‍പകലകളാല്‍ സമ്പുഷ്ടമായിരുന്നുവെന്ന് അവശിഷ്ടങ്ങള്‍
തെളിയിക്കുന്നു. കരിങ്കല്‍മലയിലെ കിഴുക്കാംതൂക്കാല, നിന്മോന്നതങ്ങളായ
പാറഭിത്തികള്‍ തുരന്നു നിര്‍മ്മിച്ച വീടുകളും ആരാധനാലയങ്ങളും
ശവക്കല്ലറകളും, പാര്‍ക്കുകളും ഇവിടെ ഇപ്പോഴും കാണാം. ഒരാള്‍ക്ക്
മൂവായിരത്തിയഞ്ഞൂറ് ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ ജോര്‍ദ്ദാന്‍ കറന്‍സി നല്‍കിയാണ് ഇതിനകത്തേക്ക് പ്രവേശനം നേടിയത്. ടൂര്‍ കമ്പനിയാണ് ഇത്
നല്‍കിയത്.നഗരമെന്ന്പറയാന്‍ ഇപ്പോള്‍ ഇവിടെ ഒന്നുമില്ലെങ്കിലും ആ കാലത്തെ മലഭിത്തികള്‍ തുരന്നുണ്ടാക്കിയ അത്ഭുത വേലകള്‍ കൗതുകം
ജനിപ്പിക്കുന്നതാണ്. മല ഉയരത്തിലും നീളത്തിലും രണ്ട് കീറാക്കിയെടുത്തത്
പോലെയിരിക്കുന്നു. നടുവില്‍ താഴെ തറയില്‍ ഒരുക്കിയ നടപ്പാതക്ക്
എട്ടടിയില്‍ താഴെ മാത്രമെ വീതിയുള്ളു. പാറയുടെ ഇരുവശത്തെ
കിഴുക്കാംതൂക്കായ ഭാഗം ഈര്‍ച്ചവാള്‍ വെച്ച് പകുത്തിമറിച്ചതുപോലെയുണ്ട്. പ്രകൃതിയാല്‍ തന്നെ മുറിഞ്ഞുകിടന്നതല്ല. മനുഷ്യര്‍ തന്നെ മുറിച്ചു
വഴിയുണ്ടാക്കിയതാണ്. ഭിത്തിയില്‍ മുഴച്ചുനില്‍ക്കുന്ന ഭാഗങ്ങളില്ല. ചെടികളും പുല്ലുകളുമില്ല. വൃത്തിയായ മലഭിത്തികള്‍. മലപോലെ തോന്നിക്കുന്ന
വിസ്തൃതമായ ഇരുഭാഗത്തെയും പാറക്ക് അമ്പതടിയോളം ഉയരമുണ്ട്. വെയില്‍ തട്ടാത്ത പാതയില്‍ കൂടി നടന്നുപോകാന്‍
വിഷമമില്ല. ഇരുവശത്തെയും ചുമരിലെന്നപോലെ പഴയ വീടുകളുടെയും മറ്റും
അവശേഷിപ്പുകള്‍ കാണാം. ചിത്രങ്ങളല്ല. പഴയ നഗരാവശിഷ്ടങ്ങള്‍ തന്നെ രണ്ട് കിലോമീറ്ററോളം നീളത്തിലാണ് നഗരവഴി. നടന്നുകാണാന്‍ രസമാണ്. അത്യാവശ്യസ്ഥലങ്ങളില്‍ ലഘുപലഹാരങ്ങളും പാനീയങ്ങളും വില്‍ക്കുന്ന തട്ടുകടകളുണ്ട്.വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. കഴുതപ്പുറത്ത് പോകാം, പക്ഷെ ഭയങ്കര ചാര്‍ജ്ജാണ്. അതുകൊണ്ട് തൊണ്ണൂറ് ശതമാനം ടൂറിസ്റ്റുകളും നടന്നാണ് നോക്കിക്കാണുന്നത്.
ഞാന്‍ ഒരു കിലോമീറ്ററോളം നടന്ന് ക്ഷീണിച്ച് തിരികെ വന്നു.സുഹൃത്തുക്കള്‍
കൂടുതല്‍ ദൂരത്തേക്ക് നടന്നു. നടപ്പാതയോരത്ത് മുമ്പെയുള്ള കരിങ്കല്‍
ടാങ്കില്‍ കുടിക്കാന്‍ ശുദ്ധജലംലഭിക്കും. മഴവെള്ളം ദൂരെയുള്ള ജലസേചനത്തിന്ഉപയോഗിക്കുന്ന മാര്‍ഗ്ഗം പുരാതന ജനത ഉണ്ടാക്കിവെച്ചത് അതിശയിപ്പിക്കുന്നതാണ്. ഒരിടത്ത് കല്ലില്‍ കൊത്തിവെച്ച വിഗ്രഹത്തെ വലംവെക്കാനുള്ള വൃത്തം കല്ലില്‍ തന്നെ സംവിധാനം ചെയ്തതും കൗതുകം തന്നെ. ഉയരത്തില്‍ കയ്യെത്താ ദൂരത്ത് തുരന്നുണ്ടാക്കിയ വീടുകള്‍ തുറന്നിട്ടതാണ്.
ശവക്കല്ലറകളും സ്മാരക ശിലകളും കാണാം. ആരാധനാലയങ്ങളില്‍
ദേവീദേവന്മാരുണ്ട്. പശുക്കളും പ്രതിമകളും ഭിത്തിയിലുണ്ട്. സ്റ്റേഡിയവും കോടതിയും ഭോജനശാലയും ഉണ്ടായതായി കാണാം. എല്ലാം പാറ
തുരന്നുണ്ടാക്കിയതാണ്. ഇതിലെ കരകൗശല പാടവം അത്ഭുതകരം തന്നെ.
മൂന്നുമണിക്കൂറെങ്കിലും വേണം ഇതെല്ലാം നടന്നുകാണാന്‍
നഗരശില്‍പത്തിന് അമ്പത് മീറ്ററോളം ഉയരമുണ്ട്. ഭീമാകരമായ
മലകളെ കെട്ടിടാകൃതിയില്‍ കൊത്തിയെടുത്തതാണ് അത്ഭുതകരവുംകൗതുകരവും. ഈ ജനതയുടെഗതിയും പാലായനവും അജ്ഞാതമാണ്. മനുഷ്യരാശിയുടെയോ, ജീവജാലങ്ങളുടെയോ ഒരു സാന്നിധ്യവും ഇവിടെയില്ല. ശ്മശാനമൂകതയും വിജനതയുമാണ്. എ.ഡി. 1812ലാണ് ഈ മൃതനഗരം ഒരു സ്വിസ് പര്യവേക്ഷണ സംഘം കണ്ടെത്തിയത്.വെള്ള, നീല, മഞ്ഞ, ചുവപ്പ്, വയലറ്റ്
എന്നീ നിറങ്ങളിലുള്ള ശിലകള്‍ കൊണ്ട് നിര്‍മ്മിച്ച ആസൂത്രിത നഗരത്തിന്റെ
അവശിഷ്ടങ്ങളും തൊട്ടടുത്ത് സ്ഥിതി ചെയ്യുന്നുണ്ട്.

No comments:

Post a Comment