Latest News

പ്രണയത്തില്‍ നിന്നും പിന്‍മാറിയ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിക്ക് കുത്തേറ്റു ; യുവാവ് അറസ്റ്റില്‍

 കാഞ്ഞങ്ങാട്:വ്യാജ പ്രൊഫൈ ല്‍ വെച്ച് ഫെയ്‌സ് ബുക്ക് വഴി പരിചയപ്പെട്ട് പ്രണയത്തിലാവുകയും പിന്നീട് നേരില്‍ കണ്ടപ്പോള്‍ പ്രണയത്തില്‍ നിന്നും പിന്‍മാറിയതിലുള്ള വൈരാഗ്യം മൂലം നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ ആശുപ ത്രിയില്‍ കയറി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം. സംഭവത്തില്‍ പോലീസ് യുവാ വിനെ അ റസ്റ്റ് ചെയ്തു. പരപ്പ സ്വദേശിയായ ആദിത്യ നെ(28)യാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് അതിഞ്ഞാലിലെ സ്വകാര്യാശുപത്രിയില്‍ നഴ്‌സിംഗ്‌വിദ്യാര്‍ത്ഥിയായ മടിക്കൈ എരിക്കുളം മണ്ണാര്‍കുന്നില്‍ പ്രവീണ(20)യെയാണ് യുവാവ് കൈക്ക് കുത്തിപരുക്കേല്‍പിച്ചത് ഇന്നലെ വൈകുന്നേരം ആശുപത്രിയില്‍ അതിക്രമിച്ചുകയറിയ ആദിത്യന്‍ പ്രവീണയെ ആക്രമിക്കുകയും കഠാരകൊണ്ട് കുത്തുകയുമായിരുന്നു
 പ്രവീണ ഒഴിഞ്ഞുമാറിയതിനാല്‍ യുവാവിന്റെ ശ്രമം പരാജയപ്പെട്ടു. കഠാരകൊണ്ടുള്ള കുത്തേറ്റ് യുവതിക്ക് പരിക്കേറ്റു. സംഭവം ശ്രദ്ധയില്‍പെട്ട ആശു പ ത്രിയിലെ മറ്റുജീവനക്കാര്‍ ആദിത്യനെ ബലമായി പിടിച്ചുമാറ്റു കയും പോലീസില്‍ വിവരം നല്‍ കുകയുമായിരുന്നു. പോലീസെ ത്തി ആദിത്യനെ കസ്റ്റഡിയിലെടുക്കുകയും പ്രവീണ രേഖാമൂലം പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസെടുക്കുകയും ചെയ്തു. തുടര്‍ന്ന് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഫേസ്ബുക്കിലൂടെയാണ് ആദിത്യനും പ്രവീണയും പരിചയത്തി ലായത്. പിന്നീട് ഇരുവരും പ്രണയത്തിലായെങ്കിലും പ്രവീണ യുവാവുമായുള്ള ബന്ധം പൊടുന്നനെ അവസാനിപ്പിച്ചു. ഇതില്‍ പ്രകോപിതനായാണ് ആദിത്യന്‍ പ്രവീണയെ ആക്രമിച്ച തെന്ന് പോലീസ് പറഞ്ഞു.

No comments:

Post a Comment