Latest News

പെടേന വികസന സമിതി ഭാരവാഹിയെ നാലംഗസംഘം മര്‍ദ്ദിച്ചു

 പയ്യന്നൂര്‍: പെരിങ്ങോം-വയക്കര പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പെടേന സമഗ്ര ഗ്രാമക്ഷേമ വികസന സമിതി ജോയിന്റ് സെക്രട്ടറിയെ നാലംഗസംഘംആക്രമിച്ചു. പെടേനയിലെ വ്യാപാരിയും പെടേന ട്രേഡേഴ്‌സ് ഉടമ ഇ. മനാ ഫി(31)നെയാണ് ഇന്നലെ വൈ കുന്നേരം പെടേന പള്ളിക്ക് സമീ പം വെച്ച് ആക്രമിച്ച് പരുക്കേല്‍ പിച്ചത്. പരുക്കേറ്റ മനാഫ് പയ്യന്നൂര്‍സഹകരണആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. വിവിധ രാഷ്ട്രീയ കക്ഷികളില്‍ പെട്ട ഇരുപത്തിയൊന്നുപേരടങ്ങുന്നതാണ് പെടേന സമഗ്ര ഗ്രാമ ക്ഷേമ വികസന സമിതി. കമ്മിറ്റിയിലെ ചിലരുടെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണമെന്ന് പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മനാഫ് പറഞ്ഞു. പെരിങ്ങോം പോലീസില്‍ പരാതി നല്‍കി.

No comments:

Post a Comment